'ഫോട്ടോയ്‌ക്ക് ഞാനുമുണ്ട് !'; പ്രീ വെഡ്ഡിങ് ഷൂട്ടിനിടെ വധുവരന്മാർക്കിടയിലേക്ക് ഇഴഞ്ഞു പാമ്പ്, വൈറൽ വിഡിയോ

പ്രീ വെഡ്ഡിങ് ഷൂട്ടിനിടെ വധുവരന്മാർക്കിടയിലേക്ക് ഇഴഞ്ഞ് പാമ്പ് 

പ്രീ വെഡ്ഡിങ് ഷൂട്ടിനിടെ പാമ്പ്/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
Last Updated :22 January 2024, 7:50 pm IST
Edited by :migrator

വിവാഹം ഉറപ്പിച്ചാൽ ആദ്യം തിരയുന്നത് ഫോട്ടോ​ഗ്രാഫർമാരെയാണ്. പ്രീ വെഡ്ഡിങ് ഷൂട്ട് ഇല്ലാതെ എന്ത് കല്യാണാഘോഷം. വ്യത്യസ്തമായ തീമും ഐഡിയും കൊണ്ട് പ്ലാൻ ചെയ്‌തെടുക്കുന്ന പല ഫോട്ടോഷൂട്ടുകളും സോഷ്യൽമീഡിയയിലൂടെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ പ്ലാനിൽ ഇല്ലാത്ത ഒരു കാര്യം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ഫോട്ടോ ഷൂട്ട്. വരനും വധുവും വെള്ളത്തിലാണ്. ചുറ്റും കാമറ, ലൈറ്റ് തുടങ്ങിയ സന്നാഹങ്ങളുമായി ഒരു സംഘം കരയിലുമുണ്ട്. 

കാടിന്റെ പശ്ചാത്തലത്തിൽ ഒരു കുളത്തിലാണ് ഫോട്ടോ ഷൂട്ട് നടക്കുന്നത്. വെള്ളത്തിലേക്ക് ഒരു തരം പൊടി കലക്കുന്നതിന് പിന്നാലെ വെള്ളത്തിൽ നിന്നും പുക ഉയരുന്നതും കാണാം. ഇതിന് പിന്നാലെയാണ് വിളിക്കാത്ത ഒരു അതിഥി കൂടി പൊങ്ങിവന്നത്. 'ഫോട്ടോയിൽ ഞാനും കൂടി കിടന്നോട്ടെ' എന്ന മട്ടിൽ വധുവരന്മാക്കിടയിലേക്ക് ഇഴഞ്ഞു വന്ന ഒരു പാമ്പായിരുന്നു അത്. 

പാമ്പിനെ കണ്ട് വധു നിലവിളിക്കാൻ തുടങ്ങിയപ്പോൾ വരൻ ആശ്വസിപ്പിക്കുന്നതും, കുറച്ചു നേരം അനങ്ങാതെ നിന്നപ്പോൾ പാമ്പ് പാഞ്ഞു പോകുന്നതും വിഡിയോയിൽ കാണാം. ശുഭം-നികിത എന്നിവരുടെതായിരുന്നു ഫോട്ടോഷൂട്ട്. ഇന്നാണ് ഇരുവരുടെയും വിവാഹം. വധുവരന്മാർക്ക് വിവാഹ ആശംസകൾ നേർന്ന് നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയത്. വരന്റെ ധൈര്യത്തെ പ്രശംസിച്ചും ആളുകൾ കമന്റ് ചെയ്‌തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now