സ്വിഗ്ഗിയുടെ 'ഡ്രോപ്പ് ആന്റ് പിക്ക് അപ്പ്' സര്‍വീസ്; പച്ചക്കറിയുമായി വന്നു ഷൂസുമായി മുങ്ങി, വൈറല്‍ വിഡിയോ

ചുറ്റുപാടും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി നടത്തിയ മോഷണം പക്ഷേ സിസിടിവില്‍ കുടുങ്ങി

swiggy
ഷൂസുമായി മുങ്ങി സ്വിഗ്ഗി ഏജന്റ്എക്സ്
Edited by :Anju
Last Updated :12 ഏപ്രിൽ 2024, 2:42 pm IST

ഭക്ഷണമായാലും പച്ചക്കറിയായാലും പലചരക്ക് സാധനങ്ങളായാലും വാതില്‍പടിയില്‍ എത്തിച്ചു നല്‍കുന്ന സ്വിഗ്ഗിയുടെ പുതിയൊരു മുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ഗുരുഗ്രാമില്‍ പലചരക്ക് സാധനങ്ങള്‍ ഡെലിവര്‍ ചെയ്യാന്‍ വന്ന സ്വിഗ്ഗി ഏജന്റ് ഫ്ലാറ്റിന് പുറത്ത് ഊരിയിട്ടിരുന്ന ഷൂസുമായി മുങ്ങി.

സാധനങ്ങളുമായി എത്തിയ യുവാവ് ആദ്യം തന്നെ ഫ്ലാറ്റിന് പുറത്ത് കിടന്ന ഷൂസ് നോക്കി വെക്കുന്നുണ്ട്. ശേഷം വാതില്‍ തുറന്ന് ഒരു സ്ത്രീ സാധനങ്ങള്‍ വാങ്ങി കതകടച്ചു കഴിഞ്ഞപ്പോള്‍ മൊബൈലില്‍ ഒന്നു മിനിറ്റ് നോക്കിയ ശേഷം യുവാവ് പടികള്‍ ഇറങ്ങി പോകുന്നത് വിഡിയോയില്‍ കാണാം. പിന്നീട് വീണ്ടും പതിയെ പടികള്‍ കയറി ഷൂസ് തുണിയില്‍ പൊതിഞ്ഞു കൊണ്ടു പോകുന്നതും വിഡിയില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചുറ്റുപാടും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി നടത്തിയ മോഷണം പക്ഷേ സിസിടിവില്‍ കുടുങ്ങി. സ്വിഗ്ഗിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് വിഡിയോ. എക്‌സിലൂടെ ഇപ്പോള്‍ വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

സ്വിഗ്ഗിയുടെ ഡ്രോപ്പ് ആന്റ് പിക്ക് അപ്പ് സര്‍വീസ്, ഡെലിവറി ബോയി തന്റെ സുഹൃത്തിന്റെ ഷൂസുമായി കടന്നു, എന്നിട്ടും ഇതുവരെ അയാളുടെ വിവരങ്ങള്‍ തരാന്‍ സ്വിഗ്ഗി തയ്യാറായിട്ടില്ലെന്ന കുറുപ്പുമായാണ് എക്‌സില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയില്‍ പ്രതികരിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now