
കടുവക്കുഞ്ഞിന്റെ പുറത്ത് കയറി കുട്ടിക്കുരങ്ങന്റെ കുറുമ്പ്! അപൂർവ സൗഹൃദം കൗതുകമാകുന്നു (വീഡിയോ)
കടുവക്കുഞ്ഞിന്റെ പുറത്ത് കയറി കുട്ടിക്കുരങ്ങന്റെ കുറുമ്പ്! അപൂർവ സൗഹൃദം കൗതുകമാകുന്നു
അപൂർവമായ ഒരു സൗഹൃദ കാഴ്ച ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ഒരു കടുവാകുഞ്ഞും കുട്ടി കുരങ്ങനുമാണ് ദൃശ്യത്തിലെ താരങ്ങൾ. കൂടിനുള്ളിൽ ഒരുമിച്ചു കളിച്ചും മറ്റും നടക്കുന്ന ഇവരുടെ സൗഹൃദക്കാഴ്ചകളാണ് ആളുകളുടെ ഹൃദയം കീഴടക്കുന്നത്. ചൈനയിലെ ഹെങ്ഷുയി വൈൽഡ് ലൈഫ് പാർക്കിലാണ് കടുവാക്കുഞ്ഞും കുട്ടിക്കുരങ്ങനുമുള്ളത്.
ബാൻ ജിൻ എന്നാണ് കുട്ടിക്കുരങ്ങന്റെ പേര്. കടുവക്കുഞ്ഞിന്റെ പേര് സെപ്റ്റംബർ എന്നും. കുട്ടിക്കുരങ്ങന് നാല് മാസവും കടുവക്കുഞ്ഞിന് മൂന്ന് മാസവുമാണ് പ്രായം. ഏതാണ്ട് ഒരേ കാലയളവിൽ ജനിച്ചവരായതിനാൽ ആദ്യം മുതൽ തന്നെ ഇരുവർക്കുമിടയിൽ ഒരു പ്രത്യേക സൗഹൃദമുള്ളതായി മൃഗശാലാ അധികൃതർ പറയുന്നു.
സെപ്റ്റംബറിന് മുകളിൽ കയറിക്കിടന്നു കളിക്കുന്ന ബാൻ ജിനാണ് ദൃശ്യത്തിലുള്ളത്. വമ്പൻമാരായ കടുവകളെ കണ്ടാൽ കുരങ്ങന്മാർ പേടിച്ചോടുകയാണ് പതിവ്. എന്നാൽ ഇവിടെ ആ ധാരണകളെയെല്ലാം തിരുത്തുന്നതാണ് ഇരുവരുടേയും സൗഹൃദം.
ഒരുമിച്ച് സമയം പങ്കിടാൻ സെപ്റ്റംബറിനും ബാൻ ജിനിനും വളരെയിഷ്ടമാണ്. ഇത് മനസിലാക്കിയ ശേഷം ഇരുവർക്കും ഒരുമിച്ചു കളിക്കാനുള്ള അവസരമൊരുക്കാൻ ശ്രദ്ധിക്കാറുണ്ട് എന്ന് വൈൽഡ് ലൈഫ് പാർക്കിലെ മാനേജർ പറയുന്നു. ആദ്യകാലങ്ങളിൽ ബാൻ ജിനിന് സെപ്റ്റംബറിനെ കാണുമ്പോൾ അൽപ്പം പേടിയുണ്ടായിരുന്നു. എങ്കിലും സെപ്റ്റംബറിന് അടുത്തെത്തുമ്പോൾ അവൻ ഏറെ ഉത്സാഹവാനുമായിരുന്നു.
എന്നാൽ പിന്നീട് വളരെ പെട്ടെന്ന് തന്നെ പേടിയൊക്കെ മാറ്റി ഇരുവരും തമ്മിൽ ചങ്ങാത്തത്തിലായി. ചങ്ങാതിമാരുടെ അപൂർവ കൂട്ടുകെട്ടിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലെത്തിയതോടെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. എന്തായാലും സെപ്റ്റംബറിനും ബാൻ ജിനിനും ഇടയിൽ ഇത്രയും ദൃഢമായ ഒരു സ്നേഹ ബന്ധം വളർന്നത് കൗതുകത്തോടെയാണ് പലരും കാണുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


