വളര്‍ത്തിയത് സ്വന്തം കുഞ്ഞിനെപ്പോലെ; നായ മരിച്ചപ്പോള്‍ ശവകൂടീരം പണിത് പ്രാര്‍ഥന; വീട്ടുകാരുടെ സ്‌നേഹം (വീഡിയോ)

സുഹൃത്തുക്കളില്‍ നിന്ന് 5 വര്‍ഷം മുന്‍പ് വാങ്ങിയ നായയെ ഇവര്‍ സ്വന്തം കുട്ടിയായാണ് പരിഗണിച്ചത്

നായയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന വീട്ടമ്മ
Last Updated :20 January 2024, 8:40 am IST

നായകളോടുള്ള യജമാന സ്‌നേഹത്തിന്റെ വാര്‍ത്തകള്‍ നിരവധിയുണ്ട്. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായ മരിച്ചതിന് പിന്നാലെ ശവക്കുടീരം പണിയുകയും പ്രാര്‍ഥനയും നടത്തിയാണ് ഈ കുടുംബം തങ്ങളുടെ പ്രിയപ്പെട്ട മണി എന്ന നായയോട് സ്‌നേഹം പ്രകടിപ്പിക്കുന്നത്.

രണ്ട് മാസം മുന്‍പാണ് വളര്‍ത്തുനായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. സുഹൃത്തുക്കളില്‍ നിന്ന് 5 വര്‍ഷം മുന്‍പ് വാങ്ങിയ നായയെ ഇവര്‍ സ്വന്തം കുട്ടിയായാണ് പരിഗണിച്ചത്. നായ മരിച്ചതിനെ തുടര്‍ന്ന് ഏറെ ദു:ഖത്തിലായ ഇവര്‍ നായയ്ക്കായി ഒരു ശവകുടീരം പണിയുകയും നായയുടെ ചിത്രത്തിനും മുന്നില്‍ ദിവസവും പ്രാര്‍ഥനയും നടത്തുന്നു.

സങ്കടം മറികടക്കാനാവാത്തതില്‍ അവര്‍ മറ്റൊരു നായയെ വാങ്ങി മണി എന്ന പേര്‍ നല്‍കുകയും ചെയ്തു
 

വീഡിയോ കെകെ സുന്ദര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now