പരീക്ഷാഫലം കാത്തിരിക്കുമ്പോഴുള്ള സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST

News Now

പരീക്ഷയുടെ ഓട്ടപ്പാച്ചില്‍ കഴിഞ്ഞാലും പല മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ മാറില്ല. മക്കളുടെ റിസള്‍ട്ട് ഓര്‍ത്തുള്ള വേവലാതിയായിരിക്കും പിന്നീടുള്ള നാളുകളില്‍. ഈ സമ്മര്‍ദ്ദം കുറെയൊക്കെ സ്വാഭാവികമാണെങ്കിലും അമിതമാകുന്നത് നിങ്ങളുടെയും കുട്ടിയുടെയും മാനസികാരോഗ്യത്തെ ബാധിക്കും. പരീക്ഷാഫലം കാത്തിരിക്കുമ്പോഴുള്ള സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

• മക്കളെക്കുറിച്ചുള്ള അമിതപ്രതീക്ഷകള്‍ നിങ്ങള്‍ക്ക് തിരിച്ചടിയാകും. നിങ്ങള്‍ സ്വപ്‌നംകാണുന്ന മക്കളുടെ റിസള്‍ട്ട് വീണ്ടും അവലോകനം ചെയ്യണം. ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഒന്നാമനാകാന്‍ കഴിയില്ലെന്ന കാര്യം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം, കാരണം വിദ്യാഭ്യാസമെന്നത് ജീവിതത്തിന്റെ ഒരു വശം മാത്രമാണ്.

• "എനിക്കറിയാം നീ കഴിയുന്നതുപോലെയൊക്കെ ശ്രമിച്ചിട്ടുണ്ടെന്ന്, ഇനി റിസള്‍ട്ട് എന്താണെങ്കിലും ഞങ്ങള്‍ കൂടെയുണ്ടാകും", എന്ന ഉറപ്പ് മക്കള്‍ക്ക് നല്‍കുന്നത് അവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. "നീ ഇത്ര മാര്‍ക്ക് വാങ്ങിയാല്‍ സര്‍പ്രൈസ് സമ്മാനം" എന്നതടക്കമുള്ള വാഗ്ദാനത്തേക്കാള്‍ കുട്ടികളുടെ മനസ്സിനെ ബലപ്പെടുത്തുന്നത് മാതാപിതാക്കള്‍ കൂടെയുണ്ടാകും എന്ന ബോധ്യമാണ്. 

• മക്കളുടെ പരീക്ഷാഫലം മറ്റ് കുട്ടികളുടേതുമായി താരതമ്യം ചെയ്യുന്നത് അവരുടെ മനസ്സിനെ തളര്‍ത്തും. കുട്ടികളെ അവരുടെതന്നെ മുന്‍ പ്രകടനങ്ങളുമായി താരതമ്യം ചെയ്യുന്നതാണ് കൂടുതല്‍ ആരോഗ്യകരം. 

• മാതാപിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യം മാര്‍ക്ക് കുറവാണെങ്കിലും അതിനെ നന്നായി കൈകാര്യം ചെയ്യാന്‍ തയ്യാറായിരിക്കണം എന്നതാണ്. ഫലം എന്തുതന്നെയായാലും കുട്ടിക്ക് നിങ്ങളുടെ പിന്തുണ ലഭിക്കുമെന്ന തോന്നല്‍ ശക്തമാക്കണം. അനാരോഗ്യകരമായ സമ്മര്‍ദ്ദവും അബദ്ധങ്ങളും ഒഴിവാക്കാന്‍ ഈ വിശ്വാസം സഹായിക്കും. ഭാവിയെക്കുറിച്ച് മക്കള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള അവസരവും മാതാപിതാക്കള്‍ തുറന്നുകൊടുക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates