'നഷ്ടം താങ്ങാനാകുന്നില്ല', സ്നേഹം കൊണ്ട് വാരിപ്പുണര്‍ന്ന് തത്ത; സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക- വീഡിയോ
തത്തയുടെ തല മുതല്‍ ശരീരമാകെ കൊക്ക് കൊണ്ട് ഉരുമിയാണ് സഹജീവിയുടെ സ്നേഹപ്രകടനം
കൂട്ടുകാരനോ, കൂട്ടുകാരിയോ നഷ്ടപ്പെടുമ്പോള്‍ മൃഗങ്ങള്‍ കാണിക്കുന്ന സ്നേഹപ്രകടനം വേറിട്ടതാണ്. പലപ്പോഴും കണ്ടുനില്‍ക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് ഇവയുടെ ആത്മാര്‍ഥതയും നിഷ്കളങ്കതയും നിറഞ്ഞ പെരുമാറ്റം. കൂട്ടുകാരന്റെ ജഡം കുഴിച്ചുമൂടിയ ശേഷവും അവിടെ നിന്ന് പോകാതെ മണിക്കൂറുകളോളം നിന്ന പൂച്ചയുടെയും പട്ടിയുടെയുമൊക്കെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ സമാനമായ ഒരു തത്തയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയ്ക്ക് ഹൃദയവേദന സമ്മാനിക്കുന്നത്.
ജീവന് നഷ്ടപ്പെട്ട തത്തയ്ക്ക് അരികില്‍ നിന്ന് കൂട്ടുകാരനാണോ കൂട്ടുകാരിയാണോ എന്ന് നിശ്ചയമില്ല, കാണിക്കുന്ന സ്നേഹപ്രകടനമാണ് കണ്ണ് നനയിക്കുന്നത്. തത്തയുടെ തല മുതല്‍ ശരീരമാകെ കൊക്ക് കൊണ്ട് ഉരുമിയാണ് സഹജീവിയുടെ സ്നേഹപ്രകടനം. വീണ്ടും കാണും വരെ വിട ചൊല്ലുന്ന തത്തയുടെ ദൃശ്യങ്ങള്‍ എന്ന ആമുഖത്തോടെ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
âGoodbyes simply means I will miss you till we meet againâ
â Susanta Nanda IFS (@susantananda3) January 2, 2023
Grieving just like us. Treat the wild with empathy. pic.twitter.com/DgqIfI0nH9
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


