
നിഷ്കളങ്കമായ ആ ചിരി, ഏറ്റവും മനോഹരമായ വിഡിയോ; കുട്ടിക്ക് ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ച നിമിഷങ്ങൾ ഏറ്റെടുത്ത് ഇന്റർനെറ്റ്
ഒരു കുട്ടിക്ക് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന കുട്ടികളുടെ വിഡിയോകൾ കാഴ്ച്ചക്കാരുടെ ഹൃദയം കവരുന്നത് പതിവാണ്. എന്നാലിവിടെ മുഖത്തൊരു ചിരിയും ഒരു ഓർമ്മപ്പെടുത്തലും സമ്മാനിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിഡിയോ. ഒരു കുട്ടിക്ക് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്. ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്ന ഇന്ന് സൗഭാഗ്യങ്ങൾക്ക് നടുവിലും പരാതി ഒഴിയാത്ത ആളുകളുടെ കണ്ണ് തുറപ്പിക്കുകയാണ് ഈ കാഴ്ച.
ഒരു വീൽ ചെയറിൽ ഇരിക്കുകയാണ് ഇടത് കൈമുട്ടിന് താഴെ നഷ്ടപ്പെട്ട കുട്ടി. ഡോക്‌ടർ കൃത്രിമ കൈയുമായെത്തി അത് കുട്ടിയുടെ കൈയിൽ പിടിപ്പിക്കുമ്പോൾ ശ്രദ്ധയോടെ അത് നോക്കിയിരിക്കുകയാണ് അവർ. ആദ്യമുതൽ ഒരു ചിരി മുഖത്ത് മിന്നിമായുന്നുണ്ട്. കൃത്രിമ കൈ ഉറപ്പിച്ചതിന് ശേഷം കുട്ടി ഇത് ഉയർത്തി നോക്കുന്നതും വലതുകൈവച്ച് തൊട്ടുനോക്കുന്നതും വിഡിയോയിൽ കാണാം. ഈ സമയം നിഷ്കളങ്കമായ ചിരി വിടരുകയാണ് ആ മുഖത്ത്.
വൈറലായ വിഡിയോ ഇതിനോടകം 1.7 ദശലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം ലൈക്കുകളും വിഡിയോ ഇതിനോടകം നേടിയിട്ടുണ്ട്. കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വിഡിയോ എന്നാണ് പലരും കമന്റ് കുറിച്ചിരിക്കുന്നത്.
Kid gets his first prosthetic arm, look how happy he is Mash'Allah, while we take these things for granted... pic.twitter.com/ChQrHrHlaw
â ÙÙØ±Ø³ØªØ§ÙÙ (@Nuristani365) November 30, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



