
News Now
സമൂഹമാധ്യമങ്ങളിലൂടെ മനുഷ്യരുടെ പലവിധത്തിലുള്ള കഴിവുകൾ കണ്ട് കണ്ണ് തള്ളാറുണ്ട്. ഒരു കോഫിഷോപ്പിലെ സാധാരണക്കാരനായ ഒരു തൊഴിലാളിയുടെ അത്തരത്തിലൊരു പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കയ്യിൽ 16 പ്ലേറ്റ് ദോശ, ചൂടോടെ ചുട്ടെടുക്കുന്ന ദോശ ഓരോ പ്ലേറ്റ് നീട്ടി വാങ്ങി തന്റെ കയ്യിലേക്ക് അടുക്കിവെക്കുന്ന തൊഴിലാളി.
വീഡിയോ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുയാണ് സോഷ്യൽമീഡിയ. കൈ പൊള്ളാതെ എങ്ങനെയാണ് ഇത്രയധികം പ്ലേറ്റുകൾ ബാലൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹേന്ദ്രയാണ് വീഡിയോ ട്വിറ്ററീലൂടെ പങ്കുവെച്ചത്. ഇതിനോടകം 1.5 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. 'വെയ്റ്റര് പ്രൊഡക്റ്റിവിറ്റി' ഒരു ഒളിമ്പിക് ഇനം ആക്കിയാൽ ഇദ്ദേഹത്തിന് ഒരു ഗോൾഡ് മെഡൽ ഉറപ്പാണെന്നും ആനന്ദ് മഹേന്ദ്ര വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
We need to get âWaiter Productivityâ recognised as an Olympic sport. This gentleman would be a contender for Gold in that event⦠pic.twitter.com/2vVw7HCe8A
â anand mahindra (@anandmahindra) January 31, 2023
കൈ പൊള്ളിക്കാതെ 16 പ്ലേറ്റും ബാലൻസ് ചെയ്യാനുള്ള ഫിസ്ക്സും തെർമോഡൈനാമിക്സും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. ഓരോ പ്ലേറ്റിന്റെയും സെന്റർ ഓഫ് ഗ്രാവിറ്റി വ്യസ്തമാണ്. ഇദ്ദേഹം ജന്മനാ ഒരു എഞ്ചീനിയറാണെന്നാണ് അടുത്ത കമന്റ്. അങ്ങനെ അദ്ദേഹത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







