ഇതെന്താ തണ്ണിമത്തനില്‍ കെച്ചപ്പോ? അല്ല, ഇതാണ് ചമോയ് സോസ്, രുചിയറിയാമോ? 

ചമോയ് ഒഴിക്കുന്നത് കണ്ട് കെച്ചപ്പ് ആണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് നിരാശരായത്. തണ്ണിമത്തനൊപ്പം കെച്ചപ്പിന്റെ രുചി പലര്‍ക്കും ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു

വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 9:22 am IST

വിചിത്രമായ ഫുഡ് കോമ്പിനേഷനുകള്‍ സോഷ്യല്‍ മീഡിയില്‍ ഞൊടിയിടയിലാണ് വൈറലാകുന്നത്. പുതിയ രുചികള്‍ കണ്ടെത്താനും പരീക്ഷിക്കാനുമൊക്കെയുള്ള താത്പര്യം തന്നെയാണ് ഇതിന് പിന്നിലെ കാരണം. ഇപ്പോഴിതാ ഒരു പഴക്കടക്കാരന്‍ വ്യത്യസ്തമായ രീതിയില്‍ തണ്ണിമത്തന്‍ വില്‍ക്കുന്ന കാഴ്ച്ചയാണ് വൈറലാകുന്നത്. എന്നാല്‍ സംഗതി അത്ര വിചിത്രമല്ലെന്നാണ് കമന്റ് ബോക്‌സിലെ അഭിപ്രായം.

ഒരു തണ്ണിമത്തന്റെ പകുതി ഭാഗമെടുത്ത് കോലില്‍ കുത്തിയശേഷം ഇതൊരു പ്ലേറ്റിലേക്ക് യോജിപ്പിക്കും. പിന്നെ, തണ്ണിമത്തനിലേക്ക് നിറയെ സോസ് ഒഴിക്കുന്നത് കാണാം. പലരും ഇത് കെച്ചപ്പ് ആണെന്ന് തെറ്റിദ്ധരിച്ചെങ്കിലും സംഗതി ചമോയ് എന്ന സോസ് ആണ്. ഇതിന് പുറമെ കുറച്ച് സ്‌പൈസസും നാരങ്ങാനീരും പിഴിഞ്ഞൊഴിക്കുന്നത് കാണാം. 

ചമോയ് ഒഴിക്കുന്നത് കണ്ട് കെച്ചപ്പ് ആണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് നിരാശരായത്. തണ്ണിമത്തനൊപ്പം കെച്ചപ്പിന്റെ രുചി പലര്‍ക്കും ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍, ചമോയ് ഒരിക്കലെങ്കിലും പരീക്ഷിക്കാത്തവരാണ് ഇങ്ങനെ കമന്റ് ചെയ്യുന്നതെന്നും ഇതുവരെ ചമോയിയുടെ രുചിയറിയാത്തവര്‍ക്ക് അതൊരു നഷ്ടം തന്നെയായിരിക്കുമെന്നുമാണ് മറ്റ് കമന്റുകള്‍.

എന്താണ് ചമോയ് സോസ്?

പഴങ്ങളും പഞ്ചസാരയും കുരുമുളകും ഒക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന പുളിയും എരിവുമുള്ള ഒരു സോസ് ആണ് ചമോയ്. ചെറുകടികള്‍ക്ക് ഒരള്‍പ്പം പുളിയും എരിവുമൊക്കെ വേണമെന്ന് തോന്നുമ്പോള്‍ ഇത് ചേര്‍ക്കാറുണ്ട്. ഐസ്‌ക്രീമിന് മുകളില്‍ ചോക്ലേറ്റ് സിറപ്പ് ഒഴിക്കുന്നതുപോലെ ചമോയ് ഒഴിച്ച് കഴിക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now