ചുംബനം നൽകിയ പെൺകുട്ടിയുടെ ചുണ്ടുകൾ കടിച്ചെടുത്ത് പെരുമ്പാമ്പ്; വിഡിയോ
ചുംബിക്കുന്നതിനിടെ യുവതിയുടെ ചുണ്ടുകൾ കടിച്ചെടുത്ത് പാമ്പ്

മൃഗങ്ങളെയും പക്ഷികളെയുമൊക്കെ ഇഷ്‌ടപ്പെടുന്ന നിരവധി ആളുകളുണ്ട്. എന്നാൽ വന്യജീവികളോടെ സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ നല്ല പണി കിട്ടും. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പെരുമ്പാമ്പിനെ പ്രദർശിപ്പിക്കുന്ന മേളയ്‌ക്കിടെ പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്ന യുവതിയുടെ ചുണ്ടുകൾ കടിച്ചെടുക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
എവിടെയാണ് സംഭവം നടക്കുന്നതെന്ന് വ്യക്തമല്ല. മേളയിൽ ചെറിയ ചുറ്റുവേലി കൊണ്ട് അതിരു തിരിച്ച ഭാഗത്ത് നിന്ന് പാമ്പിനെ രണ്ട് പേർ ചേർന്ന് പിടിച്ചുകൊണ്ടു നിൽക്കുന്നിടത്താണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് ഇവരുടെ അനുവാദത്തോടെ പെൺകുട്ടി പാമ്പിനെ ചുംബിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് യുവതിയുടെ ചുണ്ടുകൾ പാമ്പ് കടിച്ചുപറിക്കുകയായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് പാമ്പിനെ വേർപെടുത്തിയെടുത്തത്. മിമിലോജിക്ക് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ഒരു കോടിയിലാണ് ആളുകൾ കണ്ടു. പെൺകുട്ടിയുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്ത്. ഈ ചുംബനം ആ കുട്ടി ഒരിക്കലും മറക്കില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. ആ പെൺകുട്ടി ഇപ്പോഴും ജീവനോടെ ഉണ്ടോയെന്നും ചിലർ ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ


