മൃ​ഗശാലയിൽ നിന്ന് പുറത്തു ചാടി സ്വാതന്ത്ര്യം ആഘോഷിച്ച് സീബ്രകൾ; കൃഷിയിടവും ഹൈവേയും കടന്ന് ഓട്ടം; വീഡിയോ വൈറൽ

മൃ​ഗശാലയിൽ നിന്ന് പുറത്തു ചാടി സ്വാതന്ത്ര്യം ആഘോഷിച്ച് സീബ്രകൾ; കൃഷിയിടവും ഹൈവേയും കടന്ന് ഓട്ടം; വീഡിയോ വൈറൽ

വീഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

ന്യൂയോർക്ക്: മൃ​ഗശാല ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പുറത്തു ചാടി സ്വാതന്ത്ര്യം ആഘോഷിച്ച ആൺ- പെൺ സീബ്രകളുടെ വീഡിയോ വൈറൽ. അമേരിക്കയിലെ ചിക്കാഗോയിലെ പിൻഗ്രീ ഗ്രോവിലുള്ള ഒരു ഫാമിൽ നിന്നാണ് സീബ്രകൾ പുറത്തു ചാടിയത്.

കൃഷിയിടങ്ങളും ഹൈവേകളും കടന്നുള്ള ഇവരുടെ ഓട്ടമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത്. പൊതു സ്ഥലങ്ങളിലൂടെയുള്ള ഇവരുടെ ഓട്ടം ജനങ്ങൾ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വൈറലായി മാറുകയും ചെയ്തു.

സീബ്രകൾക്കായി പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ഒടുവിൽ വിവിധ വാഹനങ്ങളിൽ സ്ഥലത്തെത്തിയ ജീവനക്കാർ സീബ്രകളെ ഓടിച്ചിട്ടു പിടിച്ചാണ് തിരികെ ഫാമിലേക്ക് കൊണ്ടുപോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now