
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

ഇന്ത്യക്കാര്ക്ക് മുഴുവന് അഭിമാനമായിരുന്നു ചന്ദ്രയാന് 3 ചന്ദ്രോപരിതലത്തില് ഇറങ്ങിയ നിമിഷം. ഇതോടെ ചാന്ദ്രദൗത്യം വിജയകരമായി പൂര്ത്തിയാക്കിയ അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്ക്ക് ശേഷം അഭിമാന നേട്ടവുമായി പട്ടികയില് നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
പലഭാഗങ്ങളില് നിന്നും ആശംസകളുടെ പ്രവാഹമാണ്. അക്കൂട്ടത്തില് ഒരു ക്യൂട്ട് വിഡിയോയും സോഷ്യല്മീഡിയയില് ലൈക്കുകള് വാരിക്കൂട്ടുകയാണ്. ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോനിയുടെ മകള് സിവ ധോനിയുടെ വിഡിയോയാണ് അത്.
ചന്ദ്രയാന് 3ന്റെ സോഫ്റ്റ് ലാന്ഡിങ് ടിവിയിൽ തത്സമയം കാണുന്ന സിവ കയ്യടിച്ച് അഭിമാനം കൊള്ളുന്നത് വിഡിയോയില് കാണാം. അമ്മ സാക്ഷിയാണ് സിവയുടെ വിഡിയോ ഇന്സ്റ്റഗ്രാമില് സ്റ്റോറിയാക്കിയത്. സ്കൂള് യൂണിഫോമില് കൂട്ടുകാര്ക്കൊപ്പം നിന്ന് പാട്ടു പാടുന്ന സിവയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്മീഡിയയില് വൈറലായിരുന്നു. റാഞ്ചിയിലെ പ്രശസ്തമായ ടൗറിയാന് വേള്ഡ് സ്കൂളിലാണ് സിവ പഠിക്കുന്നത്. ഒമ്പത് വയസുകാരിയായ സിവയെ ഇന്സ്റ്റഗ്രാമില് രണ്ട് മില്യണ് ആളുകളാണ് ഫോളോ ചെയ്യുന്നത്.
Ziva pic.twitter.com/y4LfWAFpHg
â (@Itzshreyas07) August 23, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



