
News Now
നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

ജനിക്കുന്ന സമയത്തുണ്ടാകുന്ന ത്വക്ക് രോഗങ്ങള് ജീവിതകാലം മുഴുവന് ചിലരെ വല്ലാതെ വേട്ടയാടും. ചര്മ്മത്തെ ബാധിക്കുന്ന രോഗങ്ങള് ചിലപ്പോള് ഒരാളുടെ മനുഷ്യ രൂപം തന്നെ ഇല്ലാതാക്കിയേക്കാം. അങ്ങിനെ ത്വക്ക് രോഗം മൂലം മുഖവും ശരീരവും വികൃതമായതിന്റെ പേരില് പ്രേതമെന്ന നാട്ടുകാരുടെ വിളി കേള്ക്കുകയാണ് ഫിലിപ്പിന് രാജ്യത്തെ അന്റോണിയോ റെലോജി.
കത്തി കരിഞ്ഞതുപോലെയാണ് അന്റോണിയോയുടെ മുഖവും ശരീരവും. ആളുകളെ പേടിപ്പെടുത്തുന്ന രീതിയിലേക്ക് അന്റോണിയോയുടെ രൂപം മാറിയതോടെ വീടിന് പുറത്തിറങ്ങുന്നത് ഈ ഇരുപത്തിയാറുകാരന് ഉപേക്ഷിച്ചു. ഇച്ചിതിയോസിസ എന്ന അസുഖമാണ് അന്റോണിയോയുടെ രൂപം ഇങ്ങനെയാക്കിയത്.
അന്റോണിയോയുടെ അസുഖത്തെ തുടര്ന്ന് അമ്മ പന്ത്രണ്ടാം വയസില് അന്റോണിയോയെ ഉപേക്ഷിച്ചു പോയി. പിന്നീട് അമ്മുമ്മയാണ് അന്റോണിയോയെ വളര്ത്തിയത്. ഇതുവരെ ചികിത്സയൊന്നും ചെയ്തിരുന്നില്ലെങ്കിലും ഇപ്പോള് സഹായത്തിന് കുറച്ചുപേര് മുന്നോട്ടു വന്നതോടെ ഗ്രാമത്തിന് പുറത്തുപോയി ചികിത്സ നടത്താന് ഒരുങ്ങുകയാണ് അന്റോണിയോ.
ഇലക്ട്രോണിക്സ് ഉപകരണങ്ങളിലാണ് അന്റോണിയോയുടെ താത്പര്യം. ആരോഗ്യം ശരിയാകുന്നതോടെ ഒരു ഇലക്ട്രീഷ്യന് ആകണമെന്നാണ് അന്റോണിയോയുടെ ആഗ്രഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



