ബോളിവുഡ് സുന്ദരികളുടെ മനസ്സുകീഴടക്കിയ ഫാഷണ്‍ ആക്‌സസറികള്‍  

എല്ലാവര്‍ക്കും കാണും ഒരു പേര്‍സണല്‍ ഫേവറേറ്റ് ആക്‌സസറി. ചെരുപ്പ്, കമ്മല്‍, വലിയ മാലകള്‍ ഇങ്ങനെ പലര്‍ക്കും പലതിനോടാണ് ഇഷ്ടമേറെ.

Edited by :migrator
Last Updated :19 ജനുവരി 2024, 11:59 pm IST

സ്ത്രീകള്‍ പൊതുവേ ഫാഷണ്‍ അക്‌സസറികളോടെല്ലാം വലിയ ഭ്രമമുള്ളവരാണ്. എങ്കിലും എല്ലാവര്‍ക്കും കാണും ഒരു പേര്‍സണല്‍ ഫേവറേറ്റ് ആക്‌സസറി. ചെരുപ്പ്, കമ്മല്‍, വലിയ മാലകള്‍ ഇങ്ങനെ പലര്‍ക്കും പലതിനോടാണ് ഇഷ്ടമേറെ. ഏറ്റവും ഇഷ്ടമുള്ളത് ഏതാണെന്ന് സംശയമുള്ളവര്‍ സ്വന്തം വാഡ്‌റോബിലേക്കൊന്ന് കണ്ണോടിച്ചാല്‍ മതിയാവും. സെലിബ്രിട്ടികള്‍ക്കുമുണ്ട് ഇങ്ങനെ ചില പ്രത്യേക ഇഷ്ടങ്ങള്‍. നിങ്ങളുടെ ഇഷ്ടതാരങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആക്‌സസറി ഏതാണെന്നറിയാം. താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ള ചിത്രങ്ങള്‍ പരിശോദിച്ചാല്‍ മനസ്സിലാക്കാം ഇവരുടെ ഇഷ്ടങ്ങള്‍. 

അലിയയ്ക്ക് അടുപ്പം പോയിന്റഡ് ഹീല്‍ ചെരുപ്പുകളോട് 

അലിയ ഭട്ടിന്റെ ഇന്‍സ്റ്റാഗ്രാം പരിശോദിച്ചാല്‍ പോയിന്റഡ് ഹീല്‍ ചെരുപ്പുകളുടെ കളക്ഷനില്‍ ഇല്ലാത്ത നിറങ്ങളുണ്ടാകില്ല. അത്രയേറെ ഇഷ്ടമാണ് താരത്തിന് ഇവയോട്. 

Story image
Story image
Story image

പ്രിയങ്കയ്ക്ക് പ്രിയം സണ്‍ഗ്ലാസ്സുകളോട്

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് പ്രിയങ്ക. എവിടെപോയാലും പ്രിയങ്ക ഒപ്പം കൂട്ടുന്നത്‌ തന്റെ സണ്‍ഗ്ലാസ്സുകളെ. പല ആകൃതിയിലുള്ള സണ്‍ഗ്ലാസ്സുകള്‍ മാറിമാറി പരീക്ഷിക്കുന്ന പ്രിയങ്കയ്ക്ക് ഇവ നല്‍കുന്നത് സ്റ്റൈലിഷ് ലുക്ക് തന്നെ. സണ്‍ഗ്ലാസുകള്‍വെച്ച് സെല്‍ഫി എടുക്കാന്‍ വലിയ താല്‍പര്യമാണ് പ്രിയങ്കയ്ക്ക്

Story image

. 

Story image
Story image

സൊനാക്ഷി സ്വന്തമാക്കുന്നത് ഷൂകളെ

ഷൂകളോട് ഭ്രാന്തമായ ഇഷ്ടമാണ് സൊനാക്ഷിക്ക്. എല്ലാ നിറങ്ങളിലുമുള്ള ഷൂകള്‍ തന്റെ വാഡ്രോബിലേക്ക് ശേഖരിക്കുകയാണ് താരം. ഇതില്‍ ചുവപ്പിനോട് ഒരു പ്രത്യേക പ്രിയമുണ്ട് സൊനാക്ഷിക്ക്.

Story image
Story image
Story image

അതിയയുടെ അലങ്കാരം ജാക്കറ്റുകള്‍കൊണ്ട്

തന്റെ വസ്ത്രങ്ങളോടൊപ്പം ഒരു ജാക്കറ്റ് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അതിയ. ഡെനിമിന്റെ ജാക്കറ്റും, ഷ്രഗ്ഗുകളും അതിയയുടെ മനം കവരുന്നവയാണ്. 

Story image
Story image
Story image

കൃതിയെ കീഴടക്കുന്നത് നീളമുള്ള കമ്മലുകള്‍

തന്റെ എല്ലാ ലുക്കിനോടൊപ്പവം കൃതി സനണ്‍ന്റെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റാണ് നീളമുള്ള കമ്മലുകള്‍. വേഷം വെസ്റ്റേണ്‍ ആണെങ്കിലും ഇന്ത്യന്‍ ആണെങ്കിലും വലിയ കമ്മലുകള്‍ കതിക്ക് നിര്‍ബന്ധമാണ്.

Story image
Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ബോളിവുഡ് സുന്ദരികളുടെ മനസ്സുകീഴടക്കിയ ഫാഷണ്‍ ആക്‌സസറികള്‍