കാലുകള്‍ ഉറപ്പിച്ച് നടക്കുന്ന ജനിച്ചിട്ട് മണിക്കൂറുകള്‍ പോലും പിന്നിട്ടിട്ടില്ലാത്ത കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്

Last Updated :19 January 2024, 11:56 pm IST

News Now

ആദ്യം കമഴ്ന്നു വീഴും, പിന്നെ മുട്ടിലിഴഞ്ഞ് നീങ്ങും, അതിനും ശേഷം പിച്ചവെച്ച് നടന്നു തുടങ്ങു. എന്നാല്‍ ഇവിടെ ഒരു വിരുതന്‍ ജനിച്ച് മിനിറ്റുകള്‍ക്കകം തന്നെ നടന്നു കഴിഞ്ഞു. 

ഏത് ആശുപത്രിയില്‍ എപ്പോഴാണ് സംഭവമെന്ന് വ്യക്തമല്ല. നേഴ്‌സ് പിടിച്ചിരിക്കുകയാണെങ്കിലും കാലുകള്‍ ഉറപ്പിച്ച് നടക്കുന്ന ജനിച്ചിട്ട് മണിക്കൂറുകള്‍ പോലും പിന്നിട്ടിട്ടില്ലാത്ത കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 

അഞ്ച് കോടി ആളുകളാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. 

സാധാരണ കുഞ്ഞുകള്‍ക്ക് നടക്കാന്‍ 12 മാസം വരെ എടുക്കും. എന്നാല്‍ ജനിച്ചയുടനെ കാലടികള്‍ വയ്ക്കുന്ന കുഞ്ഞിനെ കണ്ട് അത്ഭുതപ്പെടുകയാണ് എല്ലാവരും. മെയ് 26ന് ബ്രസീലില്‍ നിന്നുമാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുട്ടിലിഴയാനൊന്നും വയ്യ; ജനിച്ച ഉടനെ നടന്ന് നവജാതശിശു(വീഡിയോ)