
News Now
പണിതുകൊണ്ടിരിക്കുന്ന ഒരു വീടിന്റെ വാതില് മറയ്ക്കുന്ന രീതിയില് സ്റ്റെയര്കെയ്സ് എന്ന നിലയില് സമൂഹമാധ്യമങ്ങളില് ഒരു ചിത്രം വൈറലായിരുന്നു. ബംഗാളി പണിത അത്ഭുതമെന്ന നിലയിലായിരുന്നു ഈ വീടിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില് പ്രചരിച്ചത്. എന്നാല് ആ ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു ഫോട്ടോയാണ് ഇപ്പോള് പുറത്തു വരുന്നത്.
ഇതിന് ബംഗാളിയെ കുറ്റം പറയേണ്ടതില്ലെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളില് അപ്പോള് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വീടു പണിതുകൊണ്ടിരിക്കുന്ന സമയം പ്ലാന് മാറ്റുന്നത് സ്വാഭാവികമാണ്. മാത്രമല്ല, ഇങ്ങനെ സ്റ്റെയര്കെയ്സ് വരുമ്പോള് അത് ശ്രദ്ധിക്കാതെ സൈറ്റ് സൂപ്പര്വൈസറോ, എഞ്ചിനിയറോ വിടാറുമില്ലെന്നും പലരും ചൂണ്ടിക്കാട്ടി.

അത് വ്യക്തമാക്കുന്ന ഫോട്ടോയാണ് ഇപ്പോള് പുറത്തുവരുന്നത്. സ്റ്റെയര്കെയ്സിന്റെ ഭാഗത്ത് നിന്നും മുറിയുടെ വാതില് നീക്കി പണിതിരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള് പുറത്തു വരുന്നത്. പ്ലാനിന് അനുസരിച്ച് മാറ്റി പണിയുന്നതിന് മുന്പുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






