മൊബൈൽ ഗെയിം വിലക്കി; 'ഞാൻ കാശിക്ക് പോകുന്നു'; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർഥി നാടുവിട്ടു

കാണാതായത് മൂന്ന് ദിവസം മുൻപ്; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്

police
police, arrestപ്രതീകാത്മക ചിത്രം
Edited by :Damodaran K
Last Updated :11 ഓഗസ്റ്റ് 2026, 11:33 am IST

കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗവും ഗെയിം കളിക്കുന്നതും വീട്ടുകാർ വിലക്കിയതിൽ മനംനൊന്ത് പതിനേഴുകാരൻ കത്തെഴുതിവെച്ച് നാടുവിട്ടു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. "ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും" എന്നാണ് വിദ്യാർഥി എഴുതിവെച്ച കത്തിലുള്ളത്.

കുട്ടി പതിവായി മൊബൈൽ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ കഴിഞ്ഞ ദിവസം ഫോൺ വാങ്ങി വെച്ചിരുന്നുവെന്ന് പിതാവ് പറയുന്നു. ഇതിലുള്ള സങ്കടത്തിലാണ് വീടുവിട്ടിറങ്ങിയത്.

മൂന്ന് ദിവസം മുൻപാണ് കുട്ടിയെ കാണാതാകുന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടി അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടാകാം എന്ന സംശയത്തിൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

News Now

Summary

A 17-year-old Plus Two student from Peringathur in Kannur has been reported missing after leaving a note stating he is heading to Kashi to spend the rest of his life there.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates