പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

അയൽയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന് പരാതി

POCSO Arrest
POCSO Arrest
Edited by :Damodaran K
Last Updated :2 ജൂലൈ 2026, 2:02 pm IST

പരിയാരം: പതിനൊന്ന് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിരമിച്ച സബ് ഇൻസ്‌പെക്ടർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൾ സ്വദേശിയായ ഗോപിനാഥൻ (62) നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

പ്രതിയുടെ അയൽപക്കത്ത് താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഭയന്നുപോയ കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയും, രക്ഷിതാക്കൾ ഉടൻ തന്നെ പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പരിയാരം പൊലീസ് അറിയിച്ചു

News Now

Summary

Pariyaram Police have arrested a 62-year-old retired Sub-Inspector (SI) under the Protection of Children from Sexual Offences (POCSO) Act for allegedly sexually assaulting an 11-year-old girl.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates