
തിരക്കുള്ള ബസിൽ കയറാൻ ശ്രമിക്കവെ അപകടം

News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

തലശേരി: തലശേരി നഗരത്തിൽ സ്വകാര്യ ബസിന്റെ ചവിട്ടുപടിയിൽ നിന്ന് വിദ്യാർഥിനി റോഡിലേക്ക് വീണു. തിരക്കുള്ള ബസിൽ കയറിയ വിദ്യാർഥിനി ചവിട്ടുപടിയിൽ നിന്ന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഡോർ അടയ്ക്കാതെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. വീഴ്ചയ്ക്കിടെ കൈ റോഡിൽ കുത്താൻ കഴിഞ്ഞതിനാൽ തലയിടിക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന 'തേജാറാം' എന്ന സ്വകാര്യ ബസിൽ നിന്നാണ് സ്കൂളിലേക്ക് പോകാൻ വേണ്ടി കയറിയ വിദ്യാർഥിനി താഴേക്ക് വീണത്. ഡോർ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്തതോടെ പിടിവിട്ട് വിദ്യാർഥിനി പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തലശേരി ടൗൺ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് തലശേരി ടൗൺ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരക്കേറിയ സമയങ്ങളിൽ വാതിലുകൾ അടയ്ക്കാതെ അശ്രദ്ധമായി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Summary
A school student had a miraculous escape after falling backwards onto the road from the footboard of an overcrowded private bus that moved forward with its door open in Thalassery town, with the Thalassery Town police launching an investigation after recovering CCTV footage of the incident.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


