നെല്ലിയാമ്പതി ബസ് അപകടം: ബ്രേക്ക് തകരാറോ ഡ്രൈവറുടെ വീഴ്ചയോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി സിപി ജോൺ

പരിക്കേറ്റവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും; കെഎസ്ആർടിസിക്ക് 1,000 പുതിയ ബസുകൾ വാങ്ങുമെന്നും ഗതാഗത മന്ത്രി

ksrtc bus, cp john
കെഎസ്ആര്‍ടിസി ബസ്, സിപി ജോണ്‍
Edited by :Damodaran K
Last Updated :3 ഓഗസ്റ്റ് 2026, 3:51 pm IST

പാലക്കാട്: നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. അപകടത്തിൽ പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 ദിവസത്തിനകം പോസ്റ്റ് ട്രാഷ് അനാലിസിസിലൂടെ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹനത്തിൽ 72 യാത്രക്കാരുണ്ടായിരുന്നുവെന്നത് കേരളത്തിലെ സാഹചര്യത്തിൽ ഓവർലോഡായി കണക്കാക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. എതിർദിശയിൽ വന്ന ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും, പരിക്കേറ്റ 10 ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയിൽ 1,000 പുതിയ ബസുകൾ; എംഎൽഎ ഫണ്ടും വിനിയോഗിക്കും

പഴക്കം ചെന്ന ബസുകൾ റിഫാബ്രിഷ് ചെയ്ത് പുതുക്കുന്ന പദ്ധതിയിലൂടെ ഇതിനകം പത്തോളം ബസുകൾ നവീകരിച്ചതായി മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയിലെ ബസുകളുടെ ക്ഷാമം പരിഹരിക്കാൻ 1,000 പുതിയ ബസുകൾ കൂടി ഉടൻ വാങ്ങും. മുൻ സർക്കാരിന്റെ കാലത്തെ 100 കോടി രൂപ നിലവിൽ കെഎസ്ആർടിസിയുടെ കൈവശമുണ്ട്. ഇത് ബസുകൾ വാങ്ങാൻ ഉപയോഗിക്കും. തിയ ബസുകൾ വാങ്ങുന്നതിന് എംഎൽഎ ഫണ്ട് വിനിയോഗിക്കാൻ അവസരമൊരുക്കും. കൂടാതെ സഹകരണ സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് ലീസിന് നൽകാവുന്ന പദ്ധതിയും പരിഗണനയിലുണ്ട്.

പ്രിയദർശിനി പദ്ധതിയും സ്വകാര്യ ബസ് നഷ്ടവും

സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി' പദ്ധതി ജനങ്ങളെ വലിയ തോതിൽ പൊതുഗതാഗതത്തിലേക്ക് ആകർഷിച്ചിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകൾക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ സിറ്റിംഗുകൾ പൂർത്തിയായി. നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അത് നികത്താൻ സർക്കാർ നടപടി സ്വീകരിക്കും.

അതേസമയം, പ്രിയദർശിനി മോഡലിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന ബസ് ഉടമകളുടെ നിലപാട് പെട്ടെന്ന് അംഗീകരിക്കാനാകില്ലെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ സമവായത്തിലൂടെ മാത്രമേ കാലോചിതമായി പരിഷ്കരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ലക്കാട് എംഎൽഎ രമേഷ് പിഷാരടി, ജില്ലാ കളക്ടർ കെ. സുധീർ, ഡിഎം എന്നിവരും മന്ത്രിക്കൊപ്പം ആശുപത്രിയിൽ സന്ദർശനം നടത്തി.

News Now

Summary

Transport Minister C.P. John visited the Nelliyampathy KSRTC bus accident victims at Palakkad District Hospital and announced that a post-trash analysis will determine the exact cause of the crash within five days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates