
മലമ്പുഴ ഉദ്യാന നവീകരണം: അടുത്ത പുതുവർഷം വരെയുള്ള സമയം തരില്ല; വേണ്ടത് പ്രതിദിന റിപ്പോർട്ട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി
3.75 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്; നിർമ്മാണങ്ങൾക്ക് പിന്നാലെ ചൂരലുമായി നടക്കാൻ സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി സമിതി

പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണ പ്രവൃത്തികൾ അടുത്ത പുതുവർഷത്തോടെ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പ് തള്ളിക്കളഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പദ്ധതി പൂർത്തിയാക്കാൻ അത്രയും നീണ്ട സമയം നൽകാനാവില്ലെന്നും, ഓരോ ദിവസവും നടക്കുന്ന നിർമ്മാണ പ്രവർത്തികളുടെ പ്രതിദിന റിപ്പോർട്ടാണ് തനിക്ക് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മലമ്പുഴയിലെ നവീകരണ പ്രവർത്തികൾ അനന്തമായി നീളുന്നതിൽ ശക്തമായ ജനകീയ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഉദ്യാനം നേരിട്ട് സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥരുമായും കരാറുകാരുമായും നടത്തിയ ചർച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാണ പ്രവർത്തികൾ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് കരാറുകാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നൽകിയ വാഗ്ദാനമാണെന്നും, ഇത് കൃത്യമായി പാലിക്കാൻ അവർ ബാധ്യസ്ഥരാണെന്നും സുരേഷ് ഗോപി പറഞ്ഞു. നിലവിൽ വെറും 3.75 ശതമാനം പണികൾ മാത്രമാണ് മലമ്പുഴയിൽ പൂർത്തിയായിട്ടുള്ളത്. ഉദ്യാനത്തിനകത്തുകൂടി പോകുന്ന നിരവധി ഭൂഗർഭ കേബിളുകൾ എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളാണ് കാലതാമസത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.
പദ്ധതി സമയബന്ധിതമായി പൂർത്തിയാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ താൻ എല്ലാ മാസവും മലമ്പുഴയിൽ നേരിട്ടെത്തി സന്ദർശനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥർ എപ്പോഴെങ്കിലും തീർക്കാമെന്ന സമയം തനിക്ക് തരേണ്ടതില്ലെന്നും, പകരം ഓരോ ദിവസവും എന്തൊക്കെ ജോലികൾ നടന്നു, അടുത്തതായി എന്തൊക്കെയാണ് ചെയ്യാനുള്ളത് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ വിശദമായ പ്രതിദിന റിപ്പോർട്ടാണ് സമർപ്പിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി പ്രതിനിധികളെ ഉൾപ്പെടുത്തി പ്രാദേശിക നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. മലമ്പുഴ നവീകരണ പ്രവർത്തനങ്ങളുടെ പിന്നാലെ ഒരു ചൂരലുമായി ഈ ജനകീയ കമ്മിറ്റി നടക്കണമെന്നും ഒരു പൊലീസിന്റെ ജാഗ്രതയോടെ അവർ കാര്യങ്ങൾ നിരീക്ഷിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
WHAT TO READ NEXT

നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Union Minister of State for Tourism Suresh Gopi rejected the timeline proposed by officials to make the Malampuzha garden functional by the upcoming New Year, demanding daily progress reports instead of deferred completion targets.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി

നവീകരണം കടലാസിൽ, ഓണക്കാലത്തും പൂട്ടിക്കിടന്ന് മലമ്പുഴ ഉദ്യാനം; ദുരിതത്തിൽ തൊഴിലാളികളും വ്യാപാരികളും



