
ജനലുകളില്‍ മിനുങ്ങി കത്തുന്ന കവിത

കവി എസ്. രമേശന് സമർപ്പിച്ച ഈ പരിഭാഷാ പുസ്തകമാണോ 2023-ലെ ഏറ്റവും നല്ല പുസ്തകം എന്നറിയില്ല. പക്ഷേ, കൊല്ലം ഉടനീളം ഇത് എന്റെ കയ്യെത്താവും ദൂരത്ത് ഇരുന്ന് എന്നെ ആനന്ദിപ്പിച്ചു.
ഭാഗം ഒന്ന് മിക്കവാറും വളരെ പഴയകാല കവിതകളാണ്. വെൽഷ് എൻഗ്ലീനുകൾ എന്നിവയിലെ ടി. ആർഫോൻസ് വില്യംസ് മാത്രമാണ് ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരേ ഒരു കവി എന്നു പറയാം. കുറുന്തൊകൈ, പുറനാന്നൂറ്, റെഡ് ഇന്ത്യൻ പാട്ടുകൾ, പഴങ്കാല ചീനകവിതകൾ, ബർമീസ് പന്ത്രണ്ടാം നൂറ്റാണ്ട്, ബുഷ്‌മെൻ നാടോടിഗാനം തുടങ്ങിയ വിഭാഗകല്പന കവിതയുടെ പ്രാചീന മുളകളുടെ സ്വാദ് തരുന്നു. വൃത്തത്തിലുള്ളവ മിക്കവാറും അതേ വൃത്തത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
രണ്ടാം ഭാഗം കുറേക്കൂടി പരിചിതരായ കവികൾ - വില്യം ബ്ലേക്ക്, വില്യം വേർഡ്‌സ് വർത്ത്, കീറ്റ്‌സ്, എമിലി ഡിക്കിൻസൺ, ചതുർമുഖനായി പ്രിയ പോർച്ചുഗീസ് കവി പെസ്സോവ, റോബർട്ട് ഫ്രോസ്റ്റ്, യേറ്റ്‌സ്, യെസനിൻ, മരീനാ സ്വെറ്റായ് വ, അന്ന അഹ്മത്തോവ അങ്ങനെ. ഇതിലെ ശരത്കാലത്തിനോട് എന്ന കീറ്റ്‌സ് കവിത മാധുര്യവും അഴകും തികഞ്ഞ പരിഭാഷയാണ്. മൂന്നാം വിഭാഗത്തിൽ ചെസ് ലോവ് മിലോസ്, വയലറ്റ പാർറ, ഷുവാ കബ്രാൾ ജിമേലോ നെറ്റോ, മരിൻ സൊരൻസ്‌ക്യൂ, തോമസ് ട്രാൻസ് ട്രോമർ മുതൽ ലൂയിസ് ഗ്ലിക്കിലൂടെ കടന്ന് നവ യുവാക്കളായ കവികൾ വരെയുണ്ട്. അതിന്റെ പിന്നാമ്പുറങ്ങളും ഭാഷയും അത്രകണ്ട് വ്യത്യസ്തമാണ്. കുളത്തിലെ നക്ഷത്രവും മാനത്തെ നക്ഷത്രവും നമുക്ക് കൊളുത്താനോ കെടുത്താനോ ആവില്ല. എന്നാൽ ഈ കവിതാനക്ഷത്രങ്ങളിൽ ചിലത് ഏകാന്ത രാത്രിയിൽ നമ്മുടെ ഏകാന്തതയുടെ ജനലുകളിൽ മിനുങ്ങിക്കത്തും തീർച്ച.
ഈ ലേഖനം കൂടി വായിക്കാം
ഭയത്തിന്റെ മാർജിനുകളില്ല, വിടവുകളും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


'അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!': ഹരിത മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതിബോധം ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നു'; ശ്രീദേവി എസ് കർത്ത
