
'കുളിവെള്ളം'- ഒ.പി. സുരേഷ് എഴുതിയ കവിത
കുളിപ്പിക്കുമ്പോള്‍ വെള്ളത്തിനൊപ്പംഒഴുകിപ്പോകുന്നു,ഒരു മണം.

കുളിപ്പിക്കുമ്പോള്‍
വെള്ളത്തിനൊപ്പം
ഒഴുകിപ്പോകുന്നു,ഒരു മണം.
ഒപ്പമൊഴുകി അയാളിപ്പോള്‍
അവളുടെ കരയിലെത്തി.
ആ മണംപിറന്ന ഉടല്
ഉടുപ്പൂരി എറിയുമ്പോഴത്തെ
എരിപൊരി സഞ്ചാരങ്ങള്‍,
ഒരു ധൃതിയുമില്ലെങ്കിലും
പരമാവധി വേഗമാര്‍ജ്ജിക്കുന്ന
ശ്വാസോച്ഛ്വാസങ്ങള്‍,
ഉണര്‍ച്ചയിലേക്ക് തളര്‍ന്നുവീണ
ചെറുമരണങ്ങള്‍,
അവ പിണഞ്ഞു പിറന്ന
ഇളം സ്വപ്നങ്ങള്‍,
കളിചിരികള്‍ കരച്ചിലുകള്‍
ചിറകുകള് തേടിപ്പറന്ന
നിറമുള്ള ആകാശങ്ങള്‍,
ചക്രങ്ങള്‍ ഇളകിയാടി
സ്വപ്നത്തിലേക്ക് കിതച്ചെത്തുന്ന
ആളില്ലാതീവണ്ടികള്,
ഓര്‍മ്മകള്‍ മുഴുവന്‍
അയവെട്ടി തീര്‍ന്നിട്ടില്ലെന്ന്
ചുണ്ടില്‍ തെളിയുന്ന നക്ഷത്രങ്ങള്‍...
എല്ലാം ചേര്‍ന്ന് തളംകെട്ടിയ
തടാകത്തിലാണ്
ഇന്നത്തെ ഉല്ലാസക്കുളി.
കുളിപ്പിക്കുന്നവര്‍
ഇളം ചൂടുവെള്ളം
അനുഷ്ഠാനം പോലെ
ഒഴിച്ചുകൊണ്ടിരുന്നു...

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


