
'കൊടുങ്കാറ്റിനു മുമ്പ്'- സെബാസ്റ്റ്യന്‍ എഴുതിയ കവിത
കഴിഞ്ഞജന്മത്തില് ഞങ്ങള്‍ വരയാടുകളായിരുന്നു.മലമുകളിലേക്ക് കുത്തനെയുള്ള കയറ്റം ഞങ്ങള്‍ അനായാസമായി കയറി;ആരും പഠിപ്പിക്കാതെതന്നെ
കഴിഞ്ഞജന്മത്തില് ഞങ്ങള്‍ വരയാടുകളായിരുന്നു.
മലമുകളിലേക്ക് കുത്തനെയുള്ള കയറ്റം
ഞങ്ങള്‍ അനായാസമായി കയറി;
ആരും പഠിപ്പിക്കാതെതന്നെ.
കുന്നിന്‍പുറത്തെ പുല്‍മേടുകളില്‍
വെള്ളിമേഘങ്ങള്‍ ഞങ്ങളോടൊപ്പം മേഞ്ഞു.
കോടമഞ്ഞ് ഞങ്ങളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
പുലര്കാലങ്ങളില് ഞങ്ങളെ കണി കാണിക്കാനായി
പുതിയ സൂര്യന് ഉണര്‍ന്നു.
പച്ചിലത്തളികകള് പ്രാതല്‍ വെച്ചുനീട്ടി.
മലകള്‍ ഞങ്ങള്‍ക്കായി തടാകങ്ങളിലേക്ക് മുലപ്പാല്‍ ചുരത്തി.
പക്ഷേ,
ഇളംകാറ്റിന്റെ മൗനം-
അതു പറയുന്നുണ്ടായിരുന്നു;
ഞങ്ങളും സൂചിമുഖികളും
ഒരുപോലെയാണെന്ന്
സ്വപ്നംകാണാന്‍ അറിയാത്തവരാണ് ഞങ്ങളെന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


