
'ശസ്ത്രക്രിയ'- ടി.പി. രാജീവന് എഴുതിയ കവിത
എലിസബത്ത്മെലിഞ്ഞു മെലിഞ്ഞുഅരൂപിയായി,പര്യവേഷകയായി,എന്നിലെ വിദൂരഭൂഖണ്ഡങ്ങളില്രത്നനിക്ഷേപങ്ങളുംചരിത്രസ്മൃതികളും തേടികുഴിച്ചു മറിച്ചു നടന്നു
എലിസബത്ത്
മെലിഞ്ഞു മെലിഞ്ഞു
അരൂപിയായി,
പര്യവേഷകയായി,
എന്നിലെ വിദൂരഭൂഖണ്ഡങ്ങളില്
രത്നനിക്ഷേപങ്ങളും
ചരിത്രസ്മൃതികളും തേടി
കുഴിച്ചു മറിച്ചു നടന്നു.
മറിയം നേര്‍ത്ത് നേര്‍ത്ത്
അദൃശ്യയായി
എന്റെ രഹസ്യ പ്രവിശ്യകളുടെ
തെക്കന്‍ ആഴങ്ങളില്‍
കൂടുതല്‍ കൂടുതല്‍ ഇറങ്ങിച്ചെന്നു,
അപ്രത്യക്ഷയായി.
അല്‍ഫോന്‍സ ചിറകുകളില്ലാതെ
എന്റെ ആകാശങ്ങളില്‍
പറന്നുയര്‍ന്നു.
ഞാന്‍ അനങ്ങാതെ കിടന്നു.
ശാന്തയുടെ ചുണ്ടുകള്‍
മൂര്‍ച്ചയേറിയ കലപ്പകളായി
എന്നിലെ വരണ്ട വയലുകള്‍
ഉഴുതു മറിച്ചു.
വത്സലയുടെ നാവ് വാളായി
നസീമയുടെ പല്ലുകള്‍ കത്രികകളായി
എന്നെ തുണ്ടുകളാക്കി വെട്ടിനുറുക്കി.
വസുന്ധര എല്ലാം വീണ്ടും
പുത്തന്‍ മാറാത്തതായി തുന്നിച്ചേര്‍ത്തു
ഇപ്പോള്‍ ഞങ്ങള്‍
കൂടെ പഠിച്ചവരില്‍
ഒരാള്‍ മാത്രമേ ബാക്കിയുള്ളു,
ആരെന്ന് ആര്‍ക്കറിയാം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



