
ഉള്‍ഖനനം; ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ കവിത
ഉള്‍ഖനനം; ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ കവിത

പത്മനാഭക്ഷേത്രത്തിന്റെ നിലവറയില്‍
രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ
നഷ്ടചരിത്രത്തിന്‍ പുറമ്പോക്കിലെങ്ങാണ്ടോ
പട്ടിണിയും പാടുമായിക്കഴിഞ്ഞവരേ,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ടശുഭചിന്ത.
അന്തിവെട്ടം വാര്‍ന്ന വേളിമലയ്ക്കു മേലേ
പഞ്ചമിച്ചന്ദ്രന്റെ പന്തം തെളിയുന്നേരം,
വഞ്ചിരാജാവിന്റെ വാളിന് വായ്ത്തലപോലെ
ശംഖുമുഖം കടല്‍ത്തീരം തിളങ്ങുന്നേരം,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഓര്‍ത്തുകൊണ്ടിരിക്കയാണെന്നശുഭചിന്ത.
ഒരു കാലം പൊരുതാനായ് ജനിച്ചവരേ,
കരിമ്പാറക്കെട്ടിനോടും കലഹിച്ചോരേ,
തിരണ്ട മണ്ണിനെപ്പോലും ഭോഗിച്ചവരേ,
തിരയുടെ കുഞ്ചിരോമം പറിച്ചവരേ,
ഇരുമ്പിന്റെ കൊലയറ തുറന്നവരേ,
പെരുംതീ പിഴിഞ്ഞു ചാറു കുടിച്ചവരേ,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയെല്ലാം
ഉള്‍ഖനനം ചെയ്തെടുക്കാന്‍ ശ്രമിക്കുന്നേരം,
പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കര്‍ക്കടകം കാത്തിരിപ്പൂ കടത്തിണ്ണയില്‍.

(2011ല്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



