സംവാദം: കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

അവിവാഹിതവിധവയോട് ചോദിച്ചു:ഞാനും നീയും തമ്മിലെന്ത് വ്യത്യാസംഇരുവരും തനിച്ചുറങ്ങുന്നു

Edited by :migrator
Last Updated :20 ജനുവരി 2024, 8:05 am IST

അവിവാഹിത
വിധവയോട് ചോദിച്ചു:
ഞാനും നീയും തമ്മിലെന്ത് വ്യത്യാസം
ഇരുവരും തനിച്ചുറങ്ങുന്നു

വിധവ പറഞ്ഞു:
നേരാണ്,
ഓര്‍മ്മയും
പ്രതീക്ഷയും
തനിച്ചാണ്

വിധവ തുടര്‍ന്നു:
അവിവാഹിതയായിത്തുടരാനുള്ള
നിന്റെ ന്യായങ്ങള്‍
എന്നെ  ആശ്വസിപ്പിക്കുന്നു
പക്ഷേ,  നീ നിന്റെ ന്യായങ്ങളില്‍
എപ്പോഴും വിശ്വസിക്കുന്നുണ്ടോ?

അവിവാഹിത പറഞ്ഞു:
നിന്റെ സന്തോഷങ്ങള്‍
എന്നേയും സന്തോഷിപ്പിക്കുന്നു
പക്ഷേ, നീ നിന്റെ സന്തോഷങ്ങളില്‍
എപ്പോഴും  വിശ്വസിക്കുന്നുണ്ടോ?

ഓര്‍മ്മ
പ്രതീക്ഷയുടെ കൈ
കയ്യിലെടുത്ത് പതുക്കെ
തലോടിക്കൊണ്ടിരുന്നു.
ആര് ആരെയാണ്
ആശ്വസിപ്പിക്കുന്നതെന്ന്
അറിയാറാവുന്നത് വരെ
അറിയാതാകുന്നത് വരെ.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സംവാദം: കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത