ക്യൂട്ട് എന്ന വിശേഷണമാണ് ചിത്രം വാരിക്കൂട്ടിയത്

Last Updated :20 January 2024, 8:22 am IST

News Now

മനം മയക്കും ചിരിയുമായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരസുന്ദരിയുടെ കുട്ടിക്കാലചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിരിയിൽ നിന്നുതന്നെ പിടികിട്ടുന്ന ഈ താരം ബോളിവുഡിന്റെ എവർഗ്രീൻ താരങ്ങളിൽ ഒരാളായ കജോളാണ്. 

സിനിമ പശ്ചാതലത്തിൽ നിന്നും എത്തിയ കജോൾ ‘ബേഖുദി’ എന്ന ചിത്രത്തിലൂടെയാണ് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയതെങ്കിലും 1993ൽ പുറത്തിറങ്ങിയ ‘ബാസിഗർ’ ആയിരുന്നു ആദ്യ ഹിറ്റ്. കജോൾ-ഷാറൂഖ് ഹിറ്റ് ജോഡിയെ പ്രേക്ഷകർ നെഞ്ചേറ്റിയതും ഈ ചിത്രം മുതലാണ്. പിന്നീട് ഇരുവരും ചേർന്ന് ബോളിവുഡിന്റെ പ്രിയ താരജോഡികളായി. 

അജയ് ദേവ്ഗണുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തെങ്കിലും വീണ്ടും കാജോൾ അഭിനയത്തിലേക്ക് തിരിച്ചെത്തി. നൈസ, യുഗ് എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ സജീവമായ കാജോൾ ഇടയ്ക്ക് കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

കജോൾ ആരാധകർ തുടങ്ങിയ ഒരു ഇൻസ്റ്റ​ഗ്രാം പേജിലാണ് താരത്തിന്റെ കുട്ടിക്കാല ചിത്രം എത്തിയത്. ക്യൂട്ട് എന്ന വിശേഷണമാണ് ചിത്രം വാരിക്കൂട്ടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ ചിരി കണ്ടാലറിയാം താരസുന്ദരിയെ, ആളെ മനസിലായോ?