താൻ അഭിനയിച്ച ചിത്രത്തിലെ ഒരു അമ്മപ്പാട്ടിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്

Last Updated :20 January 2024, 8:23 am IST

News Now

അമ്മയ്ക്ക് മാതൃദിന ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ അമ്മയുടെ ചിത്രം പങ്കുവെച്ചാണ് താരം ആശംസ അറിയിച്ചത്. താൻ അഭിനയിച്ച ചിത്രത്തിലെ ഒരു അമ്മപ്പാട്ടിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. കൈ നിറയേ വെണ്ണതരാം, കവിളിലൊരുമ്മ തരാം- എന്നാണ് താരം കുറിച്ചിരിക്കുന്നത്. ശാന്തകുമാരി നായരാണ് മോഹൻലാലിന്റെ അമ്മ. 

മോഹൻലാൽ നായകനായി എത്തിയ ബാബകല്യാണിയിലെ ​ഗാനമാണ് ഇത്. കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രം വലിയ ഹിറ്റായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് ഭാര്യയ്ക്കും മകൻ പ്രണവിന‌ുമൊപ്പം ചെന്നൈയിലെ വീട്ടിലാണ് താരം. എന്നാൽ അമ്മ കൊച്ചിയിലെ വീട്ടിലാണെന്നും അതിനാൽ അമ്മയുടെ അടുത്ത് ഉണ്ടാകാൻ പറ്റാത്തതിന്റെ വിഷമവും നേരത്തെ താരം പങ്കുവെച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കവിളിലൊരുമ്മ തരാം', അമ്മയ്ക്ക് ആശംസയുമായി മോഹൻലാൽ