നടന്‍ വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു

Last Updated :20 January 2024, 8:17 am IST

News Now

ഒരുകാലത്ത് മലയാളികളുടെ ഇഷ്ടനായികയായിരുന്ന കാര്‍ത്തികയുടെ മകന്‍ വിഷ്ണു വിവാഹിതനായി. പൂജയാണ് വധു. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. കാര്‍ത്തികയുടെ സിനിമസുഹൃത്തുക്കളും ചടങ്ങിന് എത്തിയിരുന്നു. മകന്റെ വിവാഹചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് കാര്‍ത്തിക. 

Story image

നടന്‍ വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു. കാര്‍ത്തികക്കും കുടംുബത്തിനുമൊപ്പമുള്ള ചിത്രവും വിനീത് പങ്കുവെച്ചിരുന്നു. 'വിഷ്ണുവിന്റെയും പൂജയുടെ സ്വപ്‌ന വിവാഹത്തില്‍ പങ്കെടുത്തു. എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകയുമായ കാര്‍ത്തിയുടെ മകന്റെ വിവാഹം. എന്നത്തെയും പോലെ കാര്‍ത്തികയെ കാണാന്‍ ആഢ്യത്വവും സൗന്ദര്യവുമുണ്ട്. പുതിയ ദമ്പതികള്‍ക്ക് എന്റെ പ്രാര്‍ഥന'. വിനീത് കുറിച്ചു. 

Story image

ചെറിയ പ്രായത്തില്‍ സിനിമയില്‍ എത്തിയ താരം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. മോഹന്‍ലാല്‍- കാര്‍ത്തിക ജോഡിയെ സ്‌നേഹിക്കുന്ന ആരാധകര്‍ ഇപ്പോഴും ഏറെയാണ്. വിവാഹശേഷമാണ് താരം അഭിനയത്തോട് വിടപറഞ്ഞത്. ഡോക്ടര്‍ സുനില്‍ കുമാറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടി കാര്‍ത്തികയുടെ മകന്‍ വിവാഹിതനായി