
News Now
ലോറിയില് നിന്നും ഓക്സിജന് സിലിണ്ടര് തെറിച്ചുവീണു; കണ്ണൂരില് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മനസ്സു തുറക്കാൻ ഒരിടം; ഡയറി എഴുതുന്ന ശീലം വീണ്ടും തിരിച്ചെത്തുന്നു
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്ലാല്-പ്രിയദര്ശന് ചിത്രം മരക്കാറിന്റെ ടീസറെത്തി. "വെയിലും തണലും കാറ്റും വീതം തന്ന് വളര്ത്തിയ മണ്ണ് ഉമ്മായെ പോലെയാണ്. ആ ഉമ്മായുടെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോള് തന്നെ വെട്ടിയിടുന്നവരെയാണ് ആണുങ്ങളെന്ന് വിളിക്കുന്നത്", എന്ന മാസ് ഡയലോഗുമായാണ് ടീസറെത്തിയിരിക്കുന്നത്.
മോഹന്ലാലിന് പുറമെ, പ്രണവ് മോഹന്ലാല്, പ്രഭു, അര്ജുന്, ഫാസില്, സുനില് ഷെട്ടി, മഞ്ജു വാര്യര്, കീര്ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്, ഹരീഷ് പേരടി തുടങ്ങിയ വമ്പന് താരനിരയാണ് ചിത്രത്തിലുള്ളത്.
മരക്കാര് അറബിക്കടലിന്റെ സിംഹം മാര്ച്ച് 26 ന് 5000 തീയെറ്ററുകളിൽ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് 'മരക്കാര് അറബിക്കടലിന്റെ സിംഹം'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

