
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ദുരിതം അനുഭവിക്കുന്നവർക്കെല്ലാം സഹായവുമായി ഓടിയെത്താറുണ്ട് നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപി. നൽകുന്ന വാഗ്ദാനങ്ങളെല്ലാം പാലിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ മിമിക്രി കലാകാരന്മാർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രം ഒറ്റക്കൊമ്പന്റെ അഡ്വാൻസിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ്താരം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ആരാധകരെ വിവരം അറിയിച്ചത്.
പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അഡ്വാൻസ് ലഭിച്ചു. ഞാൻ വാക്കു പറഞ്ഞതുപോലെ ഇതിൽ നിന്ന് രണ്ട് ലക്ഷം രൂപ ഇന്നുതന്നെ മിമിക്രി ആർട്ടിസ്റ്റിസ് അസോസിയേഷന് കൈമാറുകയാണ്- സുരേഷ് ഗോപി കുറിച്ചു. ചെക്കിന്റെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ട്വീറ്റ്.
Received the advance amount for my upcoming film #Ottakkomban. As promised I'll be handing over this cheque for 2 lakhs to the Mimicry Artistes Association (MAA) today. pic.twitter.com/GxF4ZtSnEB
â Suresh Gopi (@TheSureshGopi) April 25, 2022
ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷൻ ചാനലിൽ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം പ്രഖ്യാപിച്ചത്. സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


