ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ദീപക് ഏട്ടനൊപ്പം പാട്ട്; പൃഥ്വിരാജിന് നന്ദി പറഞ്ഞ് വിനീത്

ഒരു വർഷത്തിനു ശേഷം ദീപക് ദേവിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷം വിനീതാണ് പങ്കുവെച്ചത്

ദീപക് ദേവിനൊപ്പം വിനീത് ശ്രീനിവാസൻ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST

മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ അണിയറയിലും പ്രമുഖരാണ് അണിനിരക്കുന്നത്. ഇപ്പോൾ ബ്രോ ഡാഡിയുടെ സം​ഗീതത്തിനായി ഒന്നിക്കുകയാണ് ദീപക് ദേവും വിനീത് ശ്രീനിവാസനും. ഒരു വർഷത്തിനു ശേഷം ദീപക് ദേവിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷം വിനീതാണ് പങ്കുവെച്ചത്. 

ഒരു പതിറ്റാണ്ടിനു ശേഷം ഞാൻ ഇന്ന് ദീപക് ഏട്ടനൊപ്പം പാട്ട് റെക്കോർഡ് ചെയ്തു. 17 വർഷം മുൻപാണ് കരളെ എന്ന ​ഗാനം അദ്ദേഹത്തിനൊപ്പം ഞാൻ റെക്കോർഡ് ചെയ്യുന്നത്. 2005ൽ റിലീസായ ​ഗാനം എന്റെ എല്ലാം മാറ്റിമറിച്ചു. നരൻ ഉൾപ്പടെ നിരവധി മനോഹരമായ ​ഗാനങ്ങൾ ദീപക് ഏട്ടൻ എനിക്കു തന്നു. ബ്രോ ഡാഡിക്കുവേണ്ടിയുള്ള ഈ ​ഗാനം മനോഹരമായ നിരവധി ഓർമകൾ തിരിച്ചുകൊണ്ടുവന്നു. ഈ ​ഗാനം നൽകിയതിന് നന്ദി പ‍ൃഥ്വിരാജ്.- വിനീത് ശ്രീനിവാസൻ കുറിച്ചു. 

വിനീതിനും ദീപക്കിനും നന്ദി പറഞ്ഞ് പൃഥ്വിരാജും പോസ്റ്റിട്ടിട്ടുണ്ട്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ഇവരെ കൂടാതെ മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now