
മൊബൈൽ ഫോണിന് അടിമ, 11 മാസത്തേക്ക് ഫോൺ ഉപേക്ഷിച്ച് ആമിർ ഖാൻ
അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് മൊബൈലിൽ നിന്ന് ചെറിയ ബ്രേക്ക് എടുക്കുന്നത്

ഒരു വർഷത്തേക്ക് മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. വരുന്ന ഡിസംബര്‍ മാസംവരെ തന്‍റെ മൊബൈല്‍ താരം സ്വിച്ച് ഓഫ് ചെയ്തത്. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് മൊബൈലിൽ നിന്ന് ചെറിയ ബ്രേക്ക് എടുക്കുന്നത്.
സോഷ്യൽ മീഡിയയിലും ഇനി താരത്തെ അധികമായി കാണാനാവില്ല. അക്കൗണ്ടുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനാണ് തീരുമാനം. എന്നാൽ പുതിയ സിനിമ 'ലാല്‍ സിംഗ് ചദ്ദ' പുറത്തിറങ്ങുന്നതുവരെ, അതിന്‍റെ പ്രമോഷന്‍ ജോലികള്‍ക്കായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇദ്ദേഹത്തിന്‍റെ ടീം കൈകാര്യം ചെയ്യും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
താൻ സെൽഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും ആമിറിന് തോന്നുന്നു. ഇതിനാലാണ് എല്ലാ ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ആമിർ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ചില സ്മാർട്ട് ഫോൺ കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. അതിനാൽ തീരുമാനത്തിൽ വരും ദിവസങ്ങളിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



