
News Now
ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

വീടിന് വെളിയില് ഇറങ്ങി കുട്ടികള്ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ബോളിവുഡ് സൂപ്പര്താരം ആമിര് ഖാന്. ഇന്നലെയാണ് മുംബൈയിലെ ആരാം നഗറില് താരം ക്രിക്കറ്റ് കളിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നത്. ചെറിയ കുട്ടികള്ക്കൊപ്പമായിരുന്നു കളി. സിക്സും ഫോറുമെല്ലാം അടിച്ചു പറത്തിയെങ്കിലും വലിയ വിമര്ശനങ്ങള്ക്ക് ഇരയാവുകയാണ് താരം. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് മാസ്ക് ധരിക്കാതിരുന്നതാണ് വിമര്ശനങ്ങള്ക്ക് കാരണമാകുന്നത്.
കുട്ടികളുടെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് താരം കളിക്കാന് ഇറങ്ങിയത്. സൂപ്പര്താരത്തിന്റെ കളി നോക്കി നില്ക്കുന്ന കുട്ടികളേയും വിഡിയോയില് കാണാം. കുറച്ചു ബോളുകള് കളിച്ച ശേഷം താരം നിലത്തുവെച്ചിരുന്ന തന്റെ മാസ്ക് ഉള്പ്പടെയുള്ള സാധനങ്ങള് എടുത്തു. അതിനു ശേഷം അവിടെയുണ്ടായിരുന്ന കുട്ടികള്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വിഡിയോയിലുണ്ട്. വിഡിയോയില് ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ല. കുട്ടികളുടെ അടുത്തു നിന്ന് പോരുമ്പോള് താരം മാസ്ക് ധരിക്കുന്നുണ്ട്.
വിഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്ശനം ശക്തമായത്. നടന് കിശ്വര് മര്ച്ചന്റ് ഉള്പ്പടെയുള്ള നിരവധി പേര് വിമര്ശനവുമായി എത്തി. അവരില് ആരും മാസ്ക് ധരിച്ചിട്ടില്ല, എങ്ങനെയാണ്? എന്തുകൊണ്ടാണ്? എന്നാണ് കിഷ്വെര് കുറിച്ചത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്തത്. അവര്ക്ക് ആര്ക്ക് മരണത്തില് പേടിയില്ലാത്തതുകൊണ്ടാകും എന്നായിരുന്നു ഒരാളുടെ കമന്റ്.
എന്നാല് അമീറിന് പിന്തുണയുമായും നിരവധി ആരാധകരെത്തി. ക്രിക്കറ്റ് കളിക്കുമ്പോള് ആരാണ് മാസ്ക് ധരിക്കുക എന്നാണ് അവരുടെ ചോദ്യം. കളിക്കുമ്പോള് ശ്വാസം ആവശ്യമാണെന്നും മാസ്ക് ധരിക്കുകയാണെങ്കില് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമെന്നാണ് കമന്റുകള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


