അച്ഛന്‍റെ കിളിമോള്‍ കാലു തടവുന്നുണ്ട്, ആനി കുട്ടിടെ മടിയിൽ കിടന്നു ഉറങ്ങിക്കോ; നോവായി കുറിപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം

അഭയ ഹിരൺമയി അച്ഛനൊപ്പം/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:44 am IST

​ഗായികയായ അഭയ ഹിരൺമയിയുടെ അച്ഛൻ ജി മോഹൻ കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. അതിന് പിന്നാലെ അച്ഛനെക്കുറിച്ച് അഭയ പങ്കുവെച്ച കുറിപ്പാണ് നോവാകുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുപാടിയാണ് അഭയ അച്ഛന് യാത്രാമൊഴി നേർന്നത്. 

'മലർന്ന്ദും മലരാഹ
പാതി മലർ പോല
വലരും വിഴിവന്നമ്മേ
വന്തു വിഡിന്തും വിടിയാത കാലൈ പൊഴുതാഗ
വിലയും കലൈ അന്നമേ !!!
ഉറങ്ങിക്കോ അച്ഛാ ....അച്ഛന്‍റെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നുണ്ട് ഞാൻ, അച്ഛന്‍റെ മൂത്തവള്‍ അച്ഛന്‍റെ കിളിമോള്‍ കാലു തടവുന്നുണ്ട്, ആനി കുട്ടിടെ മടിയിൽ കിടന്നു ഉറങ്ങിക്കോ...'- അച്ഛനും സഹോദരിക്കിമൊപ്പമുള്ള ചിത്രം പങ്കുവെച്ച്  അഭയ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ മോഹന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. 

അഭയ ഹിരൺമയിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് സം​ഗീത സംവിധായകനായ ​ഗോപി സുന്ദർ ആദരാഞ്ജലി കുറിച്ചത്. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്ന മോഹൻ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി ചെയ്തിരുന്നയാളാണ്. മരണവാർത്തയറിഞ്ഞപ്പോള്‍ അഭയ ഹൈദരാബാദിലായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now