
'ചേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു'; അമൃതയുടെ പിറന്നാൾ കേക്കിൽ സർപ്രൈസുമായി അഭിരാമി
ചേച്ചിയെ പോലെ കഷ്ടപ്പെടുന്ന ഒരാൾ ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ടെന്നും അഭിരാമി കൂട്ടിച്ചേർത്തു.

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് അമൃത സുരേഷ്. കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ പിറന്നാൾ. ഇപ്പോഴിതാ അമൃതയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ് അനിയത്തി അഭിരാമി സുരേഷ്. അമൃതയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം റീക്രിയേറ്റ് ചെയ്ത കേക്കാണ് അഭിരാമി അമൃതയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്.
വലിയ ആഘോഷങ്ങൾ നടത്താനുള്ള അവസ്ഥയിൽ ആയിരുന്നില്ലെന്നും അതുകൊണ്ട് ചെറിയ രീതിയിലായിരുന്നു ഇത്തവണത്തെ പിറന്നാൾ ആഘോഷമെന്നും അഭിരാമി പറഞ്ഞു. ചേച്ചിയെ പോലെ കഷ്ടപ്പെടുന്ന ഒരാൾ ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ടെന്നും അഭിരാമി കൂട്ടിച്ചേർത്തു.
സർപ്രൈസായി കേക്ക് നൽകുന്ന വിഡിയോ ആണ് അഭിരാമി പങ്കുവച്ചത്. കേക്ക് കണ്ട് അത്ഭുതപ്പെടുന്ന അമൃതയെ വിഡിയോയിൽ കാണാം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം ഉൾപ്പെടുന്നതായിരുന്നു പരിപാടി.
"നമ്മുടെ വീട്ടിലെ എല്ലാ ചെറിയ ആഘോഷങ്ങളും നമ്മൾ വലുതായി തന്നെ ആഘോഷിക്കും. എന്നും ഓർത്തിരിക്കാൻ ഈ നിമിഷങ്ങളൊക്കെയെ ഉണ്ടാകൂ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അച്ഛനും അമ്മയും ശീലിപ്പിച്ച കാര്യമാണിത്. ഇത്തവണ എല്ലാവർക്കും വയ്യാത്തത് കൊണ്ട് വലിയ പരിപാടിയായി ചെയ്യാൻ കഴിഞ്ഞില്ല.
പക്ഷേ ഒരു കേക്ക് ചെയ്യാൻ കഴിഞ്ഞു. ചേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എആർ റഹ്മാൻ സറിനു വേണ്ടി പാടുക എന്നത്. സിനിമയിലും പാടാൻ കഴിഞ്ഞു. അതല്ലാതെ അദ്ദേഹത്തോടൊപ്പം ഒരു സ്റ്റേജ് ഷോയും ചെയ്യാൻ കഴിഞ്ഞു. ആ പരിപാടിയുടെ ഫോട്ടോ ആണ് കേക്കിൽ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.
ആ നിമിഷം പുനഃരാവിഷ്കരിക്കുക എന്ന് പറയുന്നത് എന്റെ ചേച്ചിക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരുന്നു. നമ്മൾ അവരെ അഭിനന്ദിക്കുന്നതു പോലെയാണത്. ഇത്രയൊക്കെ സൈബർ ബുള്ളിയിങ് കിട്ടിയിട്ടും പുഞ്ചിരിക്കാൻ മടിക്കാത്ത ആൾക്ക് ഇതെങ്കിലും ചെയ്ത് കൊടുക്കേണ്ടേ’, അഭിരാമി സുരേഷ് പറഞ്ഞു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Singer Abhirami gives Amrutha Suresh a birthday surprise.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

വനിതാ അഭിഭാഷകയുടേതടക്കം 11 പരാതികൾ, ഒപ്പം മൂന്ന് മണ്ഡലങ്ങളിലെ തോൽവിയും 67,000 വോട്ടിന്റെ ചോർച്ചയും: ഇഎൻ സുരേഷ് ബാബുവിന്റെ കസേര തെറിച്ചതിന് പിന്നിൽ...

ഗീതുവിന്റെ വേഷം ചെയ്യാനിരുന്നത് ഞാന്‍; 'തെങ്കാശിപ്പട്ടണം' ഒഴിവാക്കിയത് എന്തിന്? അഭിരാമി പറയുന്നു


