ഗ്യാലറിയിലിരുന്ന ശാലിനിയെ കാണാനെത്തി അഭിഷേക് ബച്ചൻ

ശാലിനിയും അഭിഷേക് ബച്ചനും/ ചിത്രം ട്വിറ്റർ
Last Updated :20 January 2024, 9:17 am IST

News Now

ഐഎസ്എല്ലില്‍ ചെന്നൈ എഫ്‌സിയുടെ കളി ആവേശത്തിലായിരുന്നു ഗ്യാലറിയിലിരുന്ന തമിഴകത്തിന്റെ പ്രിയ താരം ശാലിനിയും മകൻ ആദ്വിക്കും. അച്ഛന്‍ അജിത്തിനെ പോലെ തന്നെ വലിയ ഫുട്‌ബോള്‍ പ്രേമിയാണ് മകനും.

ചെന്നൈ എഫ്‌സിയുടെ ജഴ്‌സി ധരിച്ചാണ് കുഞ്ഞ് ആദ്വിക് കളി കാണാനെത്തിയത്. കളി കാണുന്നതിനിടെ ഇവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ഒരാള്‍ എത്തി. ബോളിവുഡ് നടനും ചെന്നൈ എഫ്‌സിയുടെ സഹ ഉടമയുമായി അഭിഷേക് ബച്ചന്‍. ഗ്യാലറിയില്‍ ശാലിനിയെ കണ്ട് കുശലം അന്വേഷിക്കാനെത്തിയതായിരുന്നു താരം. കുഞ്ഞ് ആദ്വിക്കിനെയും അഭിഷേക് പരിജയപ്പെട്ടു. ഗ്യാലറിയില്‍ ഇരുവരും സംസാരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ വൈറലായി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

abhishek bachchan meets ​shalini ajith and son aadvik at football match at chennai