
അമല പോളിന്റെ സഹോദരൻ വിവാഹിതനായി, ആഘോഷമാക്കി താരം; വിഡിയോ
വിവാഹ റിസപ്ഷന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്
നടി അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോൾ വിവാഹിതനായി. അല്‍ക്ക കുര്യനാണ് വധു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ റിസപ്ഷന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
സിംഗിൾ സ്ലീവ് ബ്ലൂ വസ്ത്രത്തിൽ അതിമനോഹരിയായിരുന്നു അമല. കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളിലെ അമലയുടേയും സുഹൃത്തുക്കളുടേയും നൃത്തവും വൈറലായിരുന്നു.
മര്‍ച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന അഭിജിത്ത് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ലൈല ഓ ലൈല, ദേവി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിജിത്ത് പ്രത്യക്ഷപ്പെട്ടു. ജോലിത്തിരക്കുകളെ തുടർന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു.
തമിഴിലും തെലുങ്കിലും നിറഞ്ഞുനിൽക്കുന്ന നടിയാണ് അമല പോൾ. നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി പിട്ട കാത്‌ലു ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിലും താരം അഭിനയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



