
'മൂന്ന് വയസിലാണ് നീ എന്നെ വിട്ട് പോയത്, തര്‍ക്കിക്കാന്‍ അപ്പ ഇല്ല': മകള്‍ക്ക് മറുപടിയുമായി ബാല-വിഡിയോ
മകളോട് തര്‍ക്കിക്കാന്‍ താന്‍ ഇല്ലെന്ന് പറഞ്ഞ താരം ഇനി മകളുടെ ജീവിതത്തിലേക്ക് വരില്ലെന്നും പറഞ്ഞു

നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മകള്‍ അവന്തിക രംഗത്തെത്തിയതിനു പിന്നാലെ മറുപടിയുമായി നടന്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ബാല മകള്‍ക്ക് മറുപടി നല്‍കിയത്. മൂന്ന് വയസിലാണ് പാപ്പു തന്നെ വിട്ട് പോയത് എന്നാണ് ബാല പറഞ്ഞത്. മകളോട് തര്‍ക്കിക്കാന്‍ താന്‍ ഇല്ലെന്ന് പറഞ്ഞ താരം ഇനി മകളുടെ ജീവിതത്തിലേക്ക് വരില്ലെന്നും പറഞ്ഞു.
ഇന്നലെയാണ് ബാലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അവന്തിക രംഗത്തെത്തിയത്. മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു എന്നാണ് അവന്തിക പറഞ്ഞത്. ഒരിക്കല്‍ തന്നെ ചില്ലുകൊപ്പി കൊണ്ട് എറിയാന്‍ നോക്കിയെന്നും ആരോപിച്ചിരുന്നു. തന്റെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് അവന്തിക പറഞ്ഞത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബാലയുടെ വാക്കുകള്‍
പാപ്പു സംസാരിച്ച വിഡിയോ ഞാന്‍ കണ്ടിരുന്നു. ആദ്യം ഒരു പോസിറ്റീവ് കാര്യം പറയാം, എന്റെ അച്ഛന് എന്ന് പറഞ്ഞു. താങ്ക്യു. നിന്നോട് തര്‍ക്കിക്കാന്‍ അപ്പ ഇല്ല. മകളോട് തര്‍ക്കിക്കുകയാണെങ്കില്‍ അവന് ആണല്ല. രണ്ടര മൂന്ന് വയസിലാണ് എന്നെ വിട്ട് പാപ്പു പോയത്. ഗ്ലാസ് എടുത്ത് അടിച്ചു എന്ന കാര്യമൊക്കെ പറഞ്ഞിരുന്നു. അഞ്ച് ദിവസം വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം തന്നില്ല എന്നു പറഞ്ഞു. ജയിക്കാന്‍ പറ്റും. ഇന്ന് ഞാന്‍ തോറ്റുകൊടുക്കുകയാണ്. നീ ജയിക്കണം. നിന്റെ വിഡിയോ മുഴുവന്‍ ഞാന്‍ കേട്ടു. എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില് ഞാനും നിന്റെ കുടുംബവുമായി ബന്ധപ്പെടരുതെന്ന് നീ പറഞ്ഞു. ഞാന്‍ വിചാരിച്ചത് ഞാനും നിന്റെ കുടുംബം ആണെന്നാണ്. ഞാന്‍ നിനക്ക് അന്യനായിപ്പോയി. ഇനി തൊട്ട് ഞാന്‍ വരില്ല. ഞാന്‍ ആശുപത്രിയില്‍ മരിക്കാന്‍ കിടന്നപ്പോള്‍ നീ വന്നതുകൊണ്ടാണ് ഞാന്‍ തിരിച്ചുവന്നതെന്ന് ഞാന്‍ വിചാരിച്ചിരുന്നു. നിര്‍ബന്ധിച്ചതുകൊണ്ടാണ് നീ വന്നത് എന്ന് പറഞ്ഞു. അത് അന്ന് നീ എന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കില്‍, ഈ അച്ഛന് ഇപ്പോള്‍ നിന്നോട് സംസാരിക്കില്ല. നീ കാരണമാണ് അപ്പ ഇവിടെ ഇരിക്കുന്നത്. പാപ്പുവിന് എല്ലാ ഐശ്വര്യവുമുണ്ടാകണം. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ച് ജയിക്കാന്‍ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാണ്. ഇനി തൊട്ട് അപ്പ വരില്ല.
'കുടിച്ചു വന്ന് അമ്മയെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

Related News


'നാൻ ഇങ്ക താൻ ഇറുക്കേ'; 'ചെന്നൈ വിട്ട് മുംബൈയിലേക്ക് മാറിയോ ?', ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി സൂര്യ

'ഖലീഫയിലെ 'സ്വപ്ന സുരേഷ്'; ആ രംഗം കാരണമാണ് ഡീഗ്രേഡിങ് കിട്ടുന്നത്'; കമന്റുകള്‍ക്ക് മറുപടിയുമായി സനൂജ

