
എന്റെ പേടിയെ ഇല്ലാതാക്കുന്നവള്‍, നീയില്ലാത്ത ജീവിതത്തെക്കുറിച്ച് സങ്കല്പിക്കാനാവില്ല; ഭാര്യയ്ക്ക് ആശംസകളുമായി ദുല്‍ഖര്‍
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ നേര്‍ന്നത്
ഭാര്യ അമാല്‍ സൂഫിക്ക് പിറന്നാള്‍ ആശംസകളുമായി നടന് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. അമാന്‍ തന്റെ ധൈര്യവും സുരക്ഷയുമാണെന്നാണ് താരം പറയുന്നത്. നീയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്നും ദുല്‍ഖര്‍ കുറിച്ച്. പൃഥ്വിരാജ്, സുപ്രിയ, നസ്രിയ ഉള്‍പ്പടെ നിരവധി താരങ്ങളാണ് അമാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ് വായിക്കാം
ഹാപ്പി ബര്‍ത്ത്ഡേ ആം. എനിക്കൊപ്പമുള്ള നിന്റെ പിറന്നാള്‍ ഒരു പതിറ്റാണ്ടായി. എന്നാല്‍ നിന്നെക്കുറിച്ച് എഴുതി തീരില്ല. എന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടുപേരുടെ കാന്‍ഡിഡ് എടുക്കാനും സാഹസികമായ യാത്ര ചെയ്യാനും ഒന്നിച്ചുള്ള ജീവിതം കെട്ടിപ്പടുക്കാനും എത്ര വളര്‍ന്നാലും ദൂരെയാണെങ്കിലും പരസ്പരം ചേര്‍ന്നു നിര്‍ക്കാന്‍ നമുക്കെന്നുമാവട്ടെ.
നീയില്ലാത്ത ജീവിതം എനിക്ക് സങ്കല്പ്പിക്കാന് പോലുമാകില്ല എന്റെ പങ്കാളി, എന്റെ കുഞ്ഞിന്റെ അമ്മ, എന്റെ ധൈര്യം, എന്റെ സുരക്ഷ. എന്റെ ജീവിതത്തിലേക്കു വന്ന് അര്‍ത്ഥം നല്‍കിയതിന് നന്ദി. എന്റെ സ്വപ്നങ്ങളെല്ലാം സഫലമാക്കിയതിന്. എന്റെ പേടിയേയും ഇന്സെക്യൂരിറ്റിയേയും തീര്‍ക്കുന്നതിന്. നീ എന്റെ മൈന്‍ഡ് മസിലാണ്. എന്റെ മെന്റര്‍ കോര്‍. നിന്റെ ആഘോഷമാണ്, ഹാപ്പി ബര്‍ത്ത്ഡേ ബേബി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


