നടൻ ജയറാമിന്​ കോവിഡ്  

ചികിത്സ തുടങ്ങിയെന്നും ടനെ തന്നെ വീണ്ടും കാണാമെന്നും താരം

ചിത്രം; ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

നടൻ ജയറാമിന്​ കോവിഡ് 19​ സ്​ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം താരം സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.  

'എനിക്കിന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസ്​ ഇപ്പോഴും നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇത്​. എന്നോട്​ അടുത്തിടപഴകിയവർ സാമൂഹിക സമ്പർക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ്​ പരിശോധന നടത്തുകയും വേണം. ഞാൻ ചികിത്സ തുടങ്ങിയിട്ടുണ്ട്​. എല്ലാവരെയും ഉടനെ തന്നെ വീണ്ടും കാണാമെന്ന്​ പ്രതീക്ഷിക്കുന്നു', ജയറാം കുറിച്ചു. 

മമ്മൂട്ടി, സുരേഷ്​ ഗോപി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് 19​ സ്​ഥിരീകരിച്ചിരുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now