നവീനും ജാനകിയും അവതരിപ്പിച്ച അതേ ചുവടുകൾ പുനരവതരിപ്പിച്ചിരിക്കുകയാണ് വേദ

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:43 am IST

News Now

സോഷ്യൽമീഡിയയിൽ ഹിറ്റായ റാസ്പുടിൻ പാട്ടിന് തകർപ്പൻ നൃത്തച്ചുവടുകളുമായി നടൻ ജയസൂര്യയുടെ മകൾ വേദ. മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും തുടങ്ങിവച്ച റാസ്പുടിൻ തരംഗമാണ് വേദയും ഏറ്റെടുത്തിരിക്കുന്നത്. നവീനും ജാനകിയും അവതരിപ്പിച്ച അതേ ചുവടുകൾ പുനരവതരിപ്പിച്ചിരിക്കുകയാണ് വേദ. 

കോവിഡ്  സന്നദ്ധ പ്രവർത്തകർക്ക് സമർപ്പിച്ചുകൊണ്ടാണ് ജയസൂര്യയും സരിതയും മകളുടെ ഡാൻസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾ ധരിക്കുന്ന സ്ക്രബ്സിന് സമാനമായ വസ്ത്രം ധരിച്ചാണ് വേദ ചുവടുകൾ വെക്കുന്നത്.  മനോഹരമായി നൃത്തം ചെയ്യുന്ന വേദയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവദി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

നേരത്തെ  ‘ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ’ എന്ന പഞ്ചാബി ഗാനത്തിന് വേദ അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനുപുറമേ അച്ഛനൊപ്പം നിരവധി കുസൃതി വിഡിയോകളിലും വേദയെ ആരാധകർ കാണാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates