'കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു'; പരിഹാസവുമായി ജോയ് മാത്യു

ആര്യാടന്‍ ഷൗക്കത്തിനൊപ്പം ജോയ് മാത്യു പ്രചാരണത്തിനിറങ്ങിയിരുന്നു.

Joy Mathew and M Swaraj
ജോയ് മാത്യു, എം സ്വരാജ് (Joy Mathew) ഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :24 ജൂൺ 2025, 12:48 pm IST

നിലമ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.

‘‘കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു’’, എന്നാണ് പരിഹാസത്തോടെ ജോയ് മാത്യു കുറിച്ചിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനൊപ്പം ജോയ് മാത്യു പ്രചാരണത്തിനിറങ്ങിയിരുന്നു.

ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു.

നിലമ്പൂരിൽ 11007 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 9 വർഷത്തിന് ശേഷമാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്.

News Now

Summary

Malayalam actor Joy Mathew's facebook post followed by Nilambur By Election Results.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates