പരാതി സൈബർ സെല്ലിൽ നിന്ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് മാറ്റിയതായി നടൻ ഹൃത്വിക് റോഷൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

കങ്കണ റണാവത്ത്, ഹൃത്വിക് റോഷൻ/ ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 8:34 am IST

News Now

ബോളിവുഡ് നടി കങ്കണ റണാവത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ നൽകിയ പരാതി സൈബർ സെല്ലിൽ നിന്ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് മാറ്റിയതായി നടൻ ഹൃത്വിക് റോഷൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്ന കങ്കണയുടെ ആരോപണത്തെ തുടർന്നാണ് കേസുമായി ബന്ധപ്പെട്ട് നടൻ പൊലീസിനെ സമീപിച്ചത്. ഹൃത്വിക്കിനെതിരേ കങ്കണ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയാണ് നടനും നിയമവഴി തേടിയത്. 2016 ൽ രജിസ്റ്റർ ചെയ്ത കേസാണിത്.

വർഷങ്ങൾക്ക് ശേഷം കേസിനെക്കുറിച്ച് ഹൃത്വിക് നടത്തിയ പരാമർശത്തെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് കങ്കണ ഇപ്പോൾ. ''അയാളുടെ കദനകഥ വീണ്ടും തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ബന്ധം പിരിഞ്ഞ് ഇത്ര വർഷമായിട്ടും, അയാളുടെ വിവാഹമോചനം കഴിഞ്ഞിട്ടും ഹൃത്വിക് ഇപ്പോഴും അതിൽ നിന്ന് വിട്ടുപോയിട്ടില്ല. മറ്റൊരു സ്ത്രീയുമായി ഡേറ്റ് ചെയ്തിട്ടില്ല. എന്റെ വ്യക്തി ജീവിതത്തിൽ ഞാൻ പ്രതീക്ഷ നേടുമ്പോൾ ഹൃത്വിക് നാടകവുമായി വരും. നിങ്ങൾ എന്നുവരെ ഈ പ്രണയബന്ധത്തെയോർത്ത് കരച്ചിൽ തുടരും''-  എന്നാണ് നടിയുടെ ട്വീറ്റ്.

Story image

ഹൃത്വികുമായി താൻ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ നേരത്തെ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് നിഷേധിച്ച് നടൻ രം​ഗത്തെത്തുകയുണ്ടായി. കങ്കണയുടെ സഹോദരി രം​ഗോലി ഹൃത്വികിനെതിരേ ആരോപണമുന്നയിക്കുകയും കങ്കണയും നടനും ഒന്നിച്ചുള്ള ഒരു ചിത്രം പുറത്തുവിടുകയുടെ ചെയ്തു. ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നും ഹൃത്വികിന്റെ മുൻഭാര്യ സൂസാനെയടക്കം പങ്കെടുത്ത പാർട്ടിക്കിടെ പകർത്തിയതാണ് ചിത്രമെന്നും നടന്റെ വക്താവ് വാദിച്ചു. പിന്നീട് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതൽ ചിത്രങ്ങളുമായി രംഗത്ത് വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates