'ബാലനാടാ...' അച്ഛനായ സന്തോഷം അറിയിച്ച് നടൻ മണികണ്ഠൻ ആചാരി  

'ബാലനാടാ' എന്ന് എഴുതിയാണ് മണികണ്ഠൻ സന്തോഷം പങ്കുവച്ചത്

മണികണ്ഠൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം
Last Updated :20 January 2024, 8:42 am IST

നടൻ മണികണ്ഠൻ ആചാരിക്ക് ആൺകുഞ്ഞ്. നടൻ തന്നെയാണ് അച്ഛനായ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. "എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു .... ഞാൻ അഛനായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ....", എന്നാണ് മകൻ പിറന്ന വിവരം അറിയിച്ച് മണികണ്ഠൻ കുറിച്ചത്. 'നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം' എന്നും കുറിച്ചിട്ടുണ്ട്. മകനെ എടുത്തുപിടിച്ചുള്ള അമ്മയുടെ ചിത്രം പങ്കുവച്ച് 'ബാലനാടാ' എന്ന് എഴുതിയാണ് മണികണ്ഠൻ സന്തോഷം പങ്കുവച്ചത്. 

കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടൻ മണികണ്ഠൻ ആചാരി. രജനീകാന്ത് ചിത്രം പേട്ടയിലും മമ്മൂട്ടിയുടെ മാമാങ്കത്തിലും മണികണ്ഠൻ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. തുറമുഖം, അനുഗ്രഹീതൻ ആന്റണി, തുടങ്ങിയ ചിത്രളാണ് മണികണ്ഠന്റേതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്. 'കോബ്ര'യിൽ ഇർഫാൻ പത്താനൊപ്പവും വിജയ് സേതുപതിക്കൊപ്പവും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ കാലത്തായിരുന്നു മണികണ്ഠന്റെയും ഭാര്യ അഞ്ജലിയുടെയും വിവാഹം. 

Story image


‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now