മൂക്കിന് ഇടിച്ചു, മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി; നടന്‍ മോഹന്‍ ശര്‍മയ്ക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം, പരാതി

മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് വില്ലന്‍ കഥാപാത്രമായി എത്തി ശ്രദ്ധേയനായ നടനാണ്

മോഹന്‍ ശര്‍മ/വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 9:25 am IST

നടനും നിര്‍മാതാവുമായ മോഹന്‍ ശര്‍മയ്ക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. വീട് വിറ്റതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത് എന്നാണ് മോഹന്‍ ശര്‍മ പറയുന്നത്. മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് വില്ലന്‍ കഥാപാത്രമായി എത്തി ശ്രദ്ധേയനായ നടനാണ്. 

ചൊവ്വാഴ്ചയാണ് ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്‌പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്റെ വസതിയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മോഹന്‍ ശര്‍മ ആക്രമിക്കപ്പെട്ടത്. മൂക്കിന് അടക്കം സാരമായ പരിക്ക് പറ്റിയ മോഹന്‍ ശര്‍മ കിലാപുക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ തേടി. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അക്രമിക്കപ്പെട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്. 

പോയസ് ഗാര്‍ഡനിലെ എന്റെ വീട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വിറ്റിരുന്നു. വില്‍പ്പന നടന്നതിനു പിന്നാലെ ഒരു ബ്രോക്കര്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി. തുടര്‍ന്ന് വീട്ടിലേക്ക് പോയി ഞാന്‍ അന്വേഷിച്ചു. വീട് വിറ്റതിനാല്‍ തനിക്കൊന്നും ചെയ്യാനാവില്ലെന്ന് വളരെ എളിമയോടെ അയാള്‍ പറയുകയായിരുന്നു. എന്റെ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം ഞാന്‍ ഒഴിപ്പിക്കാനുള്ള ഉത്തരവ് നേടാനായി കോടതിയെ സമീപിച്ചു. ചൊവ്വാഴ്ച ഞാന്‍ വീട്ടിലേക്ക് വരികയായിരുന്നു. മരുന്ന് വാങ്ങാനായി കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നാലംഗ സംഘം എന്നെ ആക്രമിച്ചു. അയാളുടെ കയ്യില്‍ വലിയൊരു മോതിരമുണ്ടായിരുന്നു. അതുവച്ച് എന്റെ മുഖത്ത് ഇടിച്ചു. ഒരു ചെറിയ കുപ്പിയിലെ ആസിഡ് കാണിട്ടിച്ച് മുഖത്തൊഴിക്കുമെന്ന് പറഞ്ഞു. കുടുംബത്തോടൊപ്പം ഇല്ലാതാക്കുമെന്നും എന്റെ മൃതദേഹം കണ്ടുപിടിക്കാനാവില്ലെന്ന് ഭീഷണിപ്പെടുത്തി.- നടന്‍ പറഞ്ഞു. 

ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി താരം വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now