'ഇത് കാത്തിരിക്കേണ്ടത് തന്നെ'; 12 വർഷത്തിന് ശേഷം ഷാജി ​കൈലാസ്-മോഹൻലാൽ ചിത്രം 

റെഡ് ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്

ചിത്രം: ഫേസ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

12 വർഷത്തിന് ശേഷം സംവിധായകൻ ഷാജി കൈലാസിനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ച് മോ​ഹൻലാൽ. വീണ്ടും സിനിമയിൽ ഒന്നിക്കുന്നതിന്റെ സന്തോഷവും ആവേശവും പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. രാജേഷ് ജയറാം തിരക്കഥയെഴുതുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കും. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 

മോഹൻലാലിന്റെ കുറിപ്പ്

കാത്തിരിപ്പ് അവസാനിച്ചു!
2021 ഒക്ടോബറിൽ ആരംഭിക്കുന്ന ഷാജി കൈലാസിനൊപ്പമുള്ള എന്റെ അടുത്ത പ്രൊജക്റ്റ് ഞാൻ പ്രഖ്യാപിക്കുന്നത് വളരെ ആവേശത്തോടും സന്തോഷത്തോടും കൂടിയാണ്. രാജേഷ് ജയറാം തിരക്കഥയെഴുതുന്ന ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ 12 വർഷങ്ങൾക്ക് ശേഷമാണ് ഞാനും ഷാജിയും ഒന്നിക്കുന്നത്. ഇത് കാത്തിരിക്കേണ്ടതാണെന്ന് ഉറപ്പാണ്!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now