നീരജ് മാധവിനും ദീപ്തിക്കും പെൺകുഞ്ഞ് പിറന്നു

നീരജും ദീപ്തിയും/ ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:41 am IST

News Now

നടൻ നീരജ് മാധവിനും ദീപ്തിക്കും പെൺകുഞ്ഞ് പിറന്നു. 'ഇറ്റ്സ് എ ​ഗേൾ' എന്ന ബലൂൺ പിടിച്ച് നീരജ് തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ദീപ്‍തിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് നീരജ് പറഞ്ഞു. 

2018ലാണ് നീരജു ദീപ്‍തിയും വിവാഹിതരായത്. ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 

2013ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നീരജിനെ മെമറീസ് എന്ന ചിത്രത്തിലെ വേഷമാണ് ശ്രദ്ധേയനാക്കിയത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. ബോളിവുഡ് വെബ്‌സീരീസായ ദി ഫാമിലി മാൻ കരിയറിൽ മികച്ച വഴിത്തിരിവായി. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും നീരജ് പ്രേക്ഷകർക്കിടയിലെത്തി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതാണ്. 

ലോക്ഡൗൺകാലത്ത് റാപ്പ് ഗാനങ്ങളുമായും നീരജ് സജീവമായിരുന്നു. നടൻ ആദ്യം പുറത്തിറക്കിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates