'ലോക്ഡൗണിന് ശേഷം വീണ്ടും ജോലിക്കെത്തി'; ഭ്രമത്തിന്റെ ക്ലൈമാക്സിനൊരുങ്ങി പൃഥ്വി

'അന്ധാധുന്നി'ൻറെ മലയാളം റീമേക്കായി ഒരുങ്ങുന്ന ചിത്രമാണ് ഭ്രമം

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:46 am IST
Edited by :migrator

2021 ലോക്ഡൗണിന് ശേഷം വീണ്ടും ജോലിയിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. പുതിയ സിനിമയായ ഭ്രമത്തിന്റെ അവസാന ഭാ​ഗം ചിത്രീകരിക്കാൻ പോകുന്നു എന്ന് കുറിച്ച് പൃഥ്വി ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കിട്ടു. 

ബോളിവുഡിൽ വൻ വിജയമായ 'അന്ധാധുന്നി'ൻറെ മലയാളം റീമേക്കായി ഒരുങ്ങുന്ന ചിത്രമാണ് ഭ്രമം. ശ്രദ്ധേയ ഛായാഗ്രഹകൻ രവി കെ ചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുമ്പോൾ മംമ്ത മോഹൻദാസ്, ശങ്കർ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കാൾ. ബോളിവുഡിൽ ശ്രീറാം രാഘവൻ സംവിധാനം ചെയ്ത അന്ധാധുനിൽ ആയുഷ്മാൻ ഖുറാനായായിരുന്നു നായകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now